14:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghswestkadungalloor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അവൾ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവൾ ലോകം കീഴടക്കുവാൻ
മനുഷ്യരാശിയെ തുടച്ചുനീക്കാൻ
ശാപഭൂമിയിൽ നിന്നുയിർകൊണ്ടവൾ
ഉച്ചനീചത്വങ്ങൾ നോക്കാതെ
ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ
എല്ലാവരെയും ഒരുപോലെ കാണുന്നവൾ
പുറത്തിറങ്ങി നടക്കുന്ന
തലതിരിഞ്ഞ സന്തതികളെയും
അവൾ വല വീശി കൊല്ലും
അത് നിശ്ചയം