ആദ്യാക്ഷരം കുറിച്ചാദ്യമായ് ഞാനെഴുതിയ വാക്കാണമ്മ. അറിയാത്തതെന്തെന്നു ചൊല്ലിത്തരുന്നൊരു അറിവിന്റെ നിറവാണമ്മ ജീവിതപാതയിൽ കൈപിടിച്ചുയർത്തുന്ന വിജയമന്ത്രമാണമ്മ അറിവെന്ന കടലിന്റെ മറു തീരമറിയാനായ് തുഴയാൻ പഠിപ്പിച്ചതമ്മ. എന്നുമരികിൽ എന്തിനും കൂട്ടായ് താങ്ങായി തണലായി അമ്മ മിഴി നിറയെ ഒരാശ്വാസ കുളിർകാറ്റായി അണയുമമ്മ.