ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ചിന്നൻ അപ്പൂപ്പൻ

14:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിന്നൻ അപ്പൂപ്പൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്നൻ അപ്പൂപ്പൻ

പണ്ടൊരു കാട്ടിൽ ചിന്നൻ എന്ന എലി താമസിച്ചിരുന്നു. ചിന്നൻ എലിക്കു വയസായി. പണ്ടത്തെപ്പോലെ തീറ്റ തേടാൻ ഒന്നും വയ്യ. എപ്പോഴും ഒരേ കിടപ്പാണ്. അതുകൊണ്ട് തന്നെ ചെറുപ്പക്കാരായ എലികളൊക്കെ കളിയാക്കി ചിരിക്കും. "ചിന്നൻ അപ്പൂപ്പനെ ഒന്നിനും കൊള്ളില്ല ". അവർ പറയും. അങ്ങനെ ഇരിക്കെ ഒരു ദിവസം കാട്ടിലെ രാജാവായ സിംഹം എലികളുടെ താമസ സ്ഥലത്ത് എത്തി. ചിന്നൻ അപ്പൂപ്പന് സുഖമില്ലെന്ന് അറിഞ്ഞു വന്നതായിരുന്നു സിംഹ രാജാവ്. "പണ്ട് വലയിൽ കുടുങ്ങിയ എന്റെ അപ്പൂപ്പനെ വല മുറിച്ചു രക്ഷിച്ചത് ചിന്നൻ അപ്പൂപ്പനാണ് എന്നു ഞാൻ കേട്ടിട്ടുണ്ട്. എന്തു സഹായം വേണമെങ്കിലും പറയാൻ മടിക്കരുത് ". സിംഹ രാജാവ് പറഞ്ഞു. അതുകേട്ട് ചെറുപ്പക്കാരായ എലികൾ നാണിച്ചുപോയി. വയസായവരെ വിലകുറച്ചു കാണരുതെന്ന് അവർക്കു മനസിലായി. ഗുണപാഠം :- വയസ്സായ ആൾക്കാരെ നമ്മൾ ഒരിക്കലും കളിയാക്കരുത്. അവരെ സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യണം.

വൈഷ്ണവ്. എ കെ
II A ഗവ.യു.പി.എസ്. രാമപുരം.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ