ചിണ്ടനെലി ഒരു ചുണ്ടനെലി ഇത്തിരിപ്പോന്നൊരു കുഞ്ഞനെലി. നീളത്തിൽ വാലുള്ള ചിണ്ടനെലി രാത്രിയിൽ മണ്ടി നടന്നിടുന്നു. മീശ തടവി നടന്നിടുന്നു കാണുന്നതൊക്കെ കരണ്ടിടുന്നു. പഴവും പലഹാരവും കട്ട് തിന്നും പുസ്തകമൊക്കെ കരണ്ട് തള്ളും. എലിക്കെണി ചിണ്ടന് പേടിയാണേ പൂച്ചയമ്മാവനോ ശത്രുവാണേ. മ്യാവൂ എന്നൊരു പാട്ട് കേട്ടാൽ മാളത്തിലോടുന്നു ചിണ്ടനെലി.