നമുക്ക് വേണം ശുചിത്വം
നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തി ശുചിത്വം . വൃത്തി നാം സ്വയം നേടുന്നതും ജീവിതത്തിൽ എന്നും കൂടെ ഉണ്ടാകേണ്ടതുമായ ഒരു ഘടകമാണ്.ഉണർന്ന ശേഷവും ഉറങ്ങുന്നതിനു മുൻപും പല്ലു തേക്കുക , എന്നും വൃത്തിയായി കുളിക്കുക, ഭക്ഷണത്തിനു മുൻപും ശേഷവും കൈകളും വായും നന്നായി കഴുകുക , ബാത്റൂമിൽ പോയ ശേഷം കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക, പുറത്തു പോയി വന്നാൽ കൈകളും കാലുകളും വൃത്തിയായി കഴുകുക, ഭക്ഷണം കഴിക്കുമ്പോൾ വാതുറന്നു ശബ്ദം ഉണ്ടാക്കാതെ കഴിക്കുക, ഇവയെല്ലാം വ്യക്തി ശുചിത്വത്തിൽ പെടുന്നു. ശുചിത്വമുള്ളവരാകാം ആരോഗ്യമുള്ളവരായി തീരാം .
|