ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി ചിന്തകൾ

പരിസ്ഥിതി ചിന്തകൾ

നാമിന്ന് പല പരിസ്ഥിതി സമരങ്ങളെ കുറിച്ചും കേൾക്കാറുണ്ട് പരിസ്ഥിതിയുടെ മേൽ മനുഷ്യൻ നടത്തുന്ന കടന്നുകയറ്റം ക്കെതിരെ ആണ് ഇത്തരം സമരങ്ങൾ നടക്കുന്നത് .അതേസമയം പ്രകൃതിയെ നശിപ്പിക്കുന്നതും മനുഷ്യൻ തന്നെയാണെന്ന് നിസംശയം പറയാം അമിതമായി പ്രകൃതിവിഭവങ്ങളുടെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു .പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ആവശ്യം ഉണ്ടാകും എന്നാൽ ഉപയോഗം അമിതമാകുമ്പോൾ ആണ് പ്രകൃതി വന്ധ്യ ആകുന്നത് .ഒരാൾ കുറച്ച് അല്ല എന്ന് പറയുന്നത് എല്ലാവരും ചെയ്താൽ അത് വലിയ അപകടമാകും ഇത് അവസാനം നമുക്ക് തന്നെ പ്രശ്നമാകുന്നു ഇതുമൂലം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നു ചെറിയ മഴയിൽ തന്നെ പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നു ഇതൊക്കെ ഒന്നാം അനുഭവിച്ചറിഞ്ഞതാണ് പ്രകൃതിദുരന്തങ്ങൾ കുറവായിരുന്നു അതിൻറെ കാരണം നമുക്ക് എല്ലാവർക്കും അറിയാം അന്ന് നമ്മൾ എത്രത്തോളം വികസിച്ചിട്ടില്ല ആയിരുന്നു വ്യവസായ വിപ്ലവത്തിനു ശേഷം ആയിരുന്നു പ്രകൃതി അമിതമായി ചൂഷണം ചെയ്യപ്പെട്ടത്.

നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി പറഞ്ഞു എല്ലാവർക്കും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട് പക്ഷേ അത്യാർത്തി ക്കില്ല നമുക്ക് ആർത്തി കൂടുമ്പോഴാണ് കൂടുതൽ ആവശ്യങ്ങൾ ഉണ്ടാകുന്നത് അപ്പോൾ പ്രകൃതി അമിതമായി ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ് വ്യാവസായിക വിപ്ലവത്തിനുശേഷം പരിസ്ഥിതി പരിതാപകരമായ സ്ഥിതിയിലാക്കാൻ കാരണം പ്രകൃതിയിൽനിന്നുള്ള വിഭവങ്ങൾ ജനസംഖ്യ കൂടും തോറും കുറഞ്ഞു വരികയാണല്ലോ നാമൊരു വീടുണ്ടാക്കുമ്പോൾ വാതിലുകളും മറ്റു ഫർണിച്ചറുകളും ഉണ്ടാക്കാൻ നിരവധി മരങ്ങൾ വെട്ടുന്നു ലോഹങ്ങൾ കൊണ്ടുള്ള വസ്തുക്കൾ ഉണ്ടാക്കാൻ വലിയ തോതിൽ ഖനനം ചെയ്യപ്പെടുന്നു തുടങ്ങി നിരവധി തവണ അപകടങ്ങൾ ഉണ്ടാകുന്നു മണൽ വാരുമ്പോൾ ജലനിരപ്പ് കുറയുന്നു ഇത്തരത്തിൽ ഉള്ളപ്രശ്നമുണ്ടാകുമ്പോൾ ഉപഭോഗം കുറയ്ക്കുകയും എന്ന മാർഗമാണ് ഉപയോഗിക്കേണ്ടത് .

പ്ലാസ്റ്റിക് എന്നത് ഒരു പോളിമർ ആണ് ഇത് കുറെ വർഷം മണ്ണിൽ അല്ലാതെ കിടക്കും ഭൂമിയിൽ വെള്ളം ഇറങ്ങുന്ന തടയും എസി ഫ്രിഡ്ജ് എന്നിവ അന്തരീക്ഷത്തിൽ c എന്ന വാചകം എത്തിക്കുന്നു ഇത് ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുന്ന പരിഹാരമാർഗങ്ങൾ തേടേണ്ടതുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടു വന്ന് അവസാനം അത് ഇല്ലാതാക്കണം പ്ലാസ്റ്റിക് കവറിന് പകരം തുണിസഞ്ചി ഉപയോഗിക്കണമെന്ന് ഉണ്ടാകുന്ന പല വസ്തുക്കൾക്കും ബദലായി പുതിയ സാധനങ്ങൾ കണ്ടെത്തേണ്ടതുണ്ട് ഉദാഹരണം പ്ലേറ്റും സ്പൂണും തേങ്ങയിൽ നിന്ന് തുടങ്ങിയവ കൂടുതലായി ഉപയോഗിക്കണം ഉണ്ടാകുമ്പോൾ അത് പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ ഉണ്ടാക്കുക സംരക്ഷണം നടത്തുക മരങ്ങൾ നട്ടുപിടിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണം അങ്ങനെ നമുക്ക് പ്രകൃതിയെ വീണ്ടെടുക്കാൻ

ADEEB PV
8 A ജി.എച്ച്.എസ്. കാപ്പ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം