സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/ശുചിത്വം ഒരു സംസ്കാരമാകുമ്പോൾ.

ശുചിത്വം ഒരു സംസ്കാരമാകുമ്പോൾ.

"Health is a state of complete physical and mental well being" -W. H. O ആരോഗ്യത്തെ കുറിച്‌ ലോക ആരോഗ്യ സംഘടനയുടെ നിർവചനമാണിത്. മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. ആരോഗ്യമുള്ള ജീവിതത്തിന് ഏറ്റവും അനിവാര്യമാണ് ശുചിത്വം. ആരോഗ്യമുള്ള ജീവിതമാണ് നാമെല്ലാം ആഹ്രഹിക്കുന്നത് ആരോഗ്യം നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്ക് വഹിക്കുന്നത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. വ്യക്തി ശുചിത്വം പാലിക്കുന്ന നമ്മൾ പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ പിന്നിലാണ്. പകർച്ചവ്യാധികൾ വിടാതെ പിടിമുറുക്കുന്നതിന്റെ കാരണവും ഇതുതന്നെ. ഇങ്ങനെ ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യമാണ്. അതിനാൽ അവയെ ഇല്ലാതാക്കുക.

ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചികരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്.എന്നാൽ പരിസരം പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ,ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നാം മുൻപന്തിയിലാണ് എന്നുള്ളതല്ലേ സത്യം. മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഡെങ്കി പോലെയുള്ള അസുഖങ്ങൾ ഭാരതത്തിലെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും പേടിസ്വപ്നമാണ്. ഭാരതത്തിൽ പ്രതിവർഷം 6.2കോടി ടൺ മാലിന്യം തള്ളുന്നുണ്ട്. ഏകദേശം 2050ഓടെ ഇത് 43.6കോടി ടൺ ആവും മഴപെയ്ത് ഉടനെ ഈ മാലിന്യങ്ങളിലും മറ്റും വെള്ളം കെട്ടികിടന്നു പലവിധ പകർച്ചവ്യാധികളും നമ്മെ തേടി വരുന്നു

ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളത്തെ പറ്റിയുള്ള വിശേഷണം. പക്ഷെ ചെകുത്താന്റെ വീട് പോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പൊതുവഴികളും വൃത്തികേടായിക്കിടക്കുന്നത്. നിർദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധി ക്കാറില്ല പരിസരം വൃത്തികേടാക്കിയാൽ ശിക്ഷയുമില്ല. അതേസമയം പല വിദേശ രാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയാൽ പോലും വലിയ ശിക്ഷകൾ ലഭിക്കും എന്നത് നമുക്ക് ആർക്കൊക്കെ അറിയാം? ജനങ്ങളിൽ ശുചിത്വബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയായി കരുതണം. ഇതിനായി ജൈവമാലിന്യവും അജൈവമാലിന്യവും രണ്ടായിത്തിരികാം അങ്ങനെ ഉറവിട മാലിന്യ സംസ്കരണ സംവിധാ നം നടപ്പിലാക്കണം. സ്‌കൂളും വീടും പൊതുഇടങ്ങളും ശുചിയായി സൂക്ഷിക്കാം, ആഴ്ചയിലൊരിക്കൽ കൊതുക് മുട്ടയിട്ടു പെരുക്കന്നത് തടയാൻ ഡ്രൈ ഡേ ആചരിക്കാം. കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നത് നമുക്ക് ഓരോരുത്തർക്കും തടയാം ഇതിനോടൊപ്പം തന്നെ നമ്മൾ വ്യക്തിശുചിത്വവും പാലിക്കണം. രണ്ട് വർഷങ്ങൾക്ക് മുൻപ് കോഴിക്കോടും പരിസര പ്രദേശങ്ങളിലും വന്ന നിപ്പയെ തടഞ്ഞതും 2019ന്റെ അവസാന ദിനങ്ങളിൽ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിൽ തുടങ്ങി 2020ന്റെ പേടിസ്വപ്നമായി ഇതിനോടകം (17/4/2020)1, 50, 623ആളുകളുടെ ജീവനെടുത്ത, 22ലക്ഷത്തിലധികം ആളുകൾക്ക് ബാധിച്ച കോവിഡ് -19എന്ന മഹാമാരി നമ്മുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോൾ നാ മേകുന്ന ഉത്തരത്തിന് ബലം നൽകാൻ വ്യക്തിശുചിത്വം എന്ന പഞ്ചാക്ഷരി മന്ത്രത്തിന്റെ പ്രസക്തി വാനോളം ഉയരുകയാണ്. ലോകമാകെ ഇന്ന് ഈ മന്ത്രത്തിന്റ പിറകെയാണ്. കേവലം നിസ്സാരമെന്ന് നമുക്ക് തോന്നുന്ന എട്ട് ഘട്ടങ്ങളായുള്ള കൈകഴുകലിനെക്കുറിച്ചുള്ള ബോധവത്ക്കരണം വിദ്യാലയങ്ങളിൽ തുടങ്ങി വീടുകളിലും പൊതുഇടങ്ങളിലും നടപ്പിലാക്കുന്നതിനോടൊപ്പം വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരു ശീലമാക്കുകയും അതുവഴി ഒരു പുതു സംസ്കാരം രൂപപ്പെടുകയും ചെയ്യുമ്പോൾ നമ്മുടെ ഭാവിതലമുറ കരുതലിന്റെയും പ്രതീക്ഷയുടെയും പ്രഭാതത്തിലേക്കാണ് ചുവടുവെയ്ക്കുന്നത് എന്ന് നിസ്സംശയം പറയാം.

"രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് "-ഈ ചൊല്ല് വളരെ പ്രസിദ്ധ മാണല്ലോ. രോഗമില്ലാത്ത അവസ്ഥ അഥവാ ആരോഗ്യം കൈവരിക്കാൻ, ആയതു പരിപാലി ക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധിവരെ സാധിക്കും. ലളിത മായി പറഞ്ഞാൽ വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കുക:നമുക്കും നാടിനും ആരോഗ്യം കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയ വഴി.

ദേവദേവൻ എ എസ്
8 B സെൻറ് തോമസ് എച്ച് എസ് എസ് കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം