പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/ശുചിത്വ യജ്ഞം

 
സ്നേഹമാം നിൻ കൈകൾ നീട്ടി നീ
 എൻ ജന്മം മനസ്സോടെ സീകരിച്ചല്ലോ
 എൻ ശരീരമം പൊന്നിൻ പുഷ്പത്തെ
 എന്നെ കണ്ട നാൾ മുതൽ നീ കരുതിയല്ലോ

   എനിക്കായ് നൽകിയ നിൻ സമയത്തിന്റെ ഓരോ നറുനിലാവും
ഞാനെന്ന വ്യക്തിയെ ശുചിത്വ പൂര്ണനാക്കി
പ്രകൃതി എന്ന അമ്മയുടെ ചുംബനങ്ങൾ
കാലപൂർണന്റെ കരങ്ങളിൽ നിന്നും എന്നെ സംരക്ഷിച്ചു


 ഓ.......... അമ്മേ നിൻ സ്നേഹം ഓർക്കുമ്പോൾ
 പ്രകൃതി മാതാവിൽ തലോടലും എന്നെ പുണർത്തുന്നു
താലോലം പാടും നിൻ കര സ്പർശം
എന്നെ മാതൃവാത്സല്യo
പ്രകൃതി വാത്സല്യo
പകർന്നുനൽകി

ഇന്നു ഞാൻ പരിപൂർണ്ണ വ്യക്തി ആയത്
അമ്മമാരുടെ പരിപൂർണ പരിപാലനത്തിലാണ്
എന്നാൽ ക്രൂരരാം മനുഷ്യന്റെ ചെങ്കൊടികൾ
പ്രകൃതി മാതാവിന്റെ പവിത്രത നഷ്‌ടമാക്കി

മഴത്തുള്ളിപോൽ പവിത്രമായ ജലനദികൾ
ഇന്ന് മാലിന്യത്തിൻ നിറത്തുള്ളികളായി ഒഴുകുന്നു
ഈ പവിത്രത നഷ്‌ടമയാതുമുതൽ
ശുചിത്വമെന്ന മനോഹാരിത മാറി മാലിന്യ പൊരുൾ മുളച്ചു

ഇന്ന് ജനത്തിന്റെ കണ്ണുനീരെല്ലാം ആരോഗ്യമെന്ന പെട്ടകം തുറക്കാനായി
എന്നാൽ തുറക്കാത്ത ശുചിത്വ പെട്ടകം ഇന്ന് മനുഷ്യന്റെ ജീവനുകൾ കവർന്നെടുക്കുമ്പോൾ

ശുചിത്വമില്ലാത്ത മാലിന്യമെന്ന പുഴയിൽ
പൊലിങ്‌പോകുന്നു ജീവനുകൾ
കരയുന്ന മനുഷ്യ നീ ഓർക്കുക നിൻ അമ്മയും
ഇതുപോലെ കരഞ്ഞു എന്ന്

ഓർക്കുക അമ്മതൻ ശാപം അകറ്റി
മനോഹാരിതയുടെ പുനർജന്മം നൽകി
ആകാശമണ്ഡപത്തെയും ഭൂമി വിതാനത്തേയും നീ പുനർജനിപ്പിക്ക

പ്രകൃതിമാതാവിന്റെ മുലക്കച്ചകളം മലനിരകളും
നിറങ്ങൊഴുകും പച്ചപ്പും പുഴ സാഗരവും തിരികെ നൽകിയാൽ

 നീയും നിൻ അമ്മയും കൂട്ടരാം കൂട്ടരും
ഉണർന്നു പൊങ്ങും ശുചിത്വമെന്ന പെട്ടകത്തിൽ
നിറങ്ങൊഴുകും നിൻ ആരോഗ്യമെന്ന യാഥാർത്യം

അപർണ
8A പി ജി എം വി എച്ച് എസ്എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത