ഗവ. എച്ച്.എസ്. ഇടക്കൊച്ചി/അക്ഷരവൃക്ഷം/ നന്മ മരം.

13:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajitha.sajeev (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നന്മ മരം. | color=3 }} <center> <poem> നട്ടുവളർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ മരം.

നട്ടുവളർത്തണമെനിക്കൊരു
നന്മ മരം
നിറഞ്ഞ ചിരിയോടെ
പൂത്തുലയണമവളെനിക്കായ്
വച്ചുനീട്ടണം വിശക്കുമ്പോഴന്നം
തണലേകണമെനിക്ക്
നീറുമേകാന്ത വേനലിൽ ..
ഊന്നുവടിയാകണം
നരവീണ വാർദ്ധക്യത്തിന്
ചേർന്നു നിർത്തണം ഓർമ്മകളുടെ
മൺതരികളോരോന്നുമൊഴുകി മാറാതെ

നട്ടു വളർത്തണമെനിക്കൊരു
സൗഹൃദത്തിൻ നന്മ മരം ..

9 B ഗവ. എച്ച്.എസ്. ഇടക്കൊച്ചി
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത