നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/മണ്ണിനെ സ്നേഹിച്ചവർ
മണ്ണിനെ സ്നേഹിച്ചവർ
പുലർകാലം, കിളികളുടെ കലപില ശബ്ദം അതു കണ്ടിട്ടെന്ന വണ്ണം സൂര്യൻ ചിരിച്ചു നിൽക്കുന്നു . എല്ലാ ജീവജാലങ്ങളും അവരവരുടെ ജോലിയിൽ മുഴുകന്നു. പൂക്കൾ വിടർന്ന് സുഗന്ധം പരത്തി അതിന്റെ ജോലി നിറവേറ്റുന്നു . അങ്ങനെ ഒരു പാട് കാഴ്ചകൾ കണ്ടാണ് ഞാൻ എഴുന്നേറ്റത്, വീട്ടിൽ ഞാനാണ് ആദ്യം എഴുന്നേൽക്കാറ്. എന്റെ വീട്ടിൽ അച്ഛനും അമ്മയും ഞാനും എന്റെ ചേച്ചിയുമാണ് താമസിക്കുന്നത്. ഞങ്ങൾ രാവിലെ 9 മണിക്ക് പാടത്ത് പോയി പണി എടുക്കും അല്ലെങ്കിൽ കൃഷി നോക്കും. നാട്ടിലെ ജനങ്ങളും ഞങ്ങളും 20 വർഷം മുൻപ് കാടുമൂടി കിടന്ന സ്ഥലം കാടുകൾ വെട്ടി വൃത്തിയാക്കിയാണ് ഇപ്പോൾ കാണുന്ന പാടമാക്കി മാറ്റിയത്. അങ്ങനെയിരിക്കെ ഒരു ദിവസം, ഞങ്ങളുടെ പാടത്തേക്ക് കുറെ പേർ വലിയ കാറുകളിൽ നിന്നും ഇറങ്ങി വന്നു. ഞങ്ങളുടെ പാടത്തിലെ ചില ഭാഗങ്ങളെല്ലാം അവർ അളന്നെടുത്തു. അപ്പോൾ ഞങ്ങളുടെ കൂട്ടത്തിലെ ഒരാൾ ചോദിച്ചു " എന്താണിത്?" അപ്പോൾ അതിലെ ഒരാൾ പറഞ്ഞു "നിങ്ങൾ ഇപ്പോൾ കൃഷി ചെയ്യുന്ന ഈ ഭൂമി നിങ്ങളുടേതല്ല ,പണ്ട് ഒരാൾ ഇത് വാങ്ങിയിരുന്നു .പിന്നെ അയാൾ അയാളുടെ മകന് മരിക്കുന്നതിന് മുമ്പ് എഴുതി കൊടുത്തു. പിന്നീട് അത് കൈമാറി രാമു എന്നയാൾക്ക് കിട്ടി. അയാളാണ് ഞങ്ങളുടെ ഇപ്പോഴത്തെ മുതലാളി. ഞങ്ങളോട് അവർ ഇതിനെ പറ്റി ഒരു പാട് കാര്യങ്ങൾ പറഞ്ഞു. ഞങ്ങളുടെ നാട്ടുകാർക്ക് വിദ്യഭ്യാസം വളരെ കുറവായിരുന്നു.അതു കൊണ്ട് അവർ പറയുന്നത് മറ്റാരു ഭാഷയായതുകൊണ്ട് ഞങ്ങൾക്ക് മനസ്സിലായില്ല . ഞങ്ങളോട് അവർ പറഞ്ഞതിന്റെ അർത്ഥം പിന്നീടാണ് ഞങ്ങൾക്ക് മനസിലായത്. "ഞങ്ങൾ ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മണ്ണ് ഞങ്ങൾക്കിനി ലഭിക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം" അപ്പുണ്ണി ചേട്ടൻ പറഞ്ഞു. ഞങ്ങളാരും അതിനനുവദിച്ചില്ല.അവർ എത്ര പറഞ്ഞിട്ടും ഞങ്ങൾ സമ്മതിച്ചില്ല.അവർ തീർച്ചയായും അവരുടെ പദ്ധതി നടപ്പിലാക്കും എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ അവർക്കെതിരെ സമരം സംഘടിപ്പിച്ചു.ഈ ചെറിയ സ്ഥലത്ത് ഒന്നും അവർക്ക് ഉണ്ടാക്കാം കഴിയില്ല. എന്നിട്ടും അവർ ഞങ്ങളെ ദ്രോഹിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്.ഞങ്ങൾ ഒരു പാട് ചോദ്യങ്ങൾ അവരോട് ചോദിച്ചു .അവരാരും ഒരു മറുപടി പോലും തന്നില്ല. കുറെ ദിവസം ഞങ്ങളുടെ പ്രതിഷേധം വളരെ ശക്തമായി തന്നെ മുന്നോട്ട് പോയി. ഓരോ ദിവസം കൂടുന്തോറും ഓരോരോ പേർ ഞങ്ങളുടെ സമരത്തിൽ പങ്കാളികളായി തുടങ്ങി.ഞങ്ങൾ അവരുടെ മുൻപിൽ വഴങ്ങുകയില്ല എന്ന് അവർക്ക് തോന്നിയപ്പോൾ അവർ ഞങ്ങളുടെ സമരത്തിൽ മുൻപിൽ നിൽക്കുന്നവരെ ഓരോന്നായി കൊലപ്പെടുത്തുവാൻ തുടങ്ങി. 2 ദിവസം കൂടുന്തോറും ഒരോരുത്തരായി മരണപ്പെടുന്നു . എന്താണിത്?" എല്ലാവരും സംശയത്തിലായി. ചിലർക്ക് ഭയം വന്നു തുടങ്ങി.ഞങ്ങളുടെ പ്രതിഷേധത്തിന്റെ തലവൻ അപ്പുണ്ണിയേട്ടർ ഒരു രാത്രി ഞങ്ങളെ വിളിച്ചു വരുത്തി. എന്നിട്ട് ഞങ്ങളോട് പറഞ്ഞു. "നാളെ ഞാൻ പിന്നെ നിങ്ങൾ. അങ്ങനെയായിരിക്കും സംഭവിക്കുക .ആ രാമുവും കൂട്ടരുമാണ് ഇത് ചെയ്യുന്നത് .നിങ്ങൾ കരുതലോടെ ഇരിക്കണം." ഇതും കേട്ട് എല്ലാരും വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം ഞാൻ എഴുന്നേറ്റപ്പോൾ, എല്ലാവരും അപ്പുണ്ണിയേട്ടന്റെ വീടിന്റെ മുമ്പിൽ കൂടി നിൽക്കുന്നു. അപ്പുണ്ണിയേട്ടൻ മരണപ്പെട്ടിരുന്നു.അവർ കൊന്നതാണ്.ഇതോടെ പ്രതിഷേധിക്കാൻ ആൾ ബലം കുറഞ്ഞു.ഭയപ്പെട്ടവരെല്ലാം പതിയെ പതിയെ പിൻമാറി. ഞങ്ങളുടെ നാട്ടിലെ ഒരു കർഷകന്റെ മകൻ ഞങ്ങളുടെ നാട്ടിലേക്ക് SI ആയി ചാർജ്ജെടുത്തു. ഞങ്ങൾ എല്ലാവരും അയാളുടെ കാലിൽ വീണ് പറഞ്ഞു. "ഞങ്ങളെ രക്ഷിക്കണം. ഞങ്ങളെ സഹായിക്കാൻ ഇനി നിങ്ങൾക്ക് മാത്രമേ സാധിക്കൂ" .സ്വന്തം അച്ഛനും തന്റെ കാലിൽ വീഴുമ്പോൾ മകനും പകച്ചു നിന്നു പോകും. അതുപോലെ തന്നെ അയാളും പകച്ചുപോയി. അയാൾ ഞങ്ങളുടെ കഥ കേട്ട ശേഷം പറഞ്ഞു ." ഇനി നിങ്ങളെ സഹായിക്കാൻ എനിക്ക് കഴിയില്ല. പകരം നിയമത്തിനേ സാധിക്കൂ." അങ്ങനെ ഞങ്ങൾ എല്ലാവരും നിയമത്തിനു പിറകെ പോവാൻ തീരുമാനിച്ചു. ആ രാമുവും കൂട്ടരും വലിയ പണക്കാരായതുകൊണ്ട് വക്കീലിനെ അവർക്ക് പെട്ടന്ന് കിട്ടി. ഞങ്ങൾ SI പറഞ്ഞ പോലെ പരമാവധി കിട്ടാവുന്ന അത്രയും പണം കൊടുത്ത് വക്കീലിനെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓരോ വക്കീലും വലിയ ഫീസ് ചോദിക്കുന്നു. ഞങ്ങളുടെ ഈ കഷ്ട്ടപ്പാട് കണ്ട് ഒരു വനിത വക്കീൽ ഞങ്ങളെ സഹായിക്കാം എന്നു പറഞ്ഞു. അങ്ങനെ കോടതിയിൽ എത്തിച്ചേരേണ്ട ദിവസം വന്നെത്തി. വനിത വക്കിൽ തിരിച്ചും മറിച്ചും പല ചോദ്യങ്ങളും ചോദിച്ചു . രാമുവിന്റെ വക്കീലും അതു പോലെ തന്നെ വാദം തുടർന്നു . അതിനിടയിൽ ആ വക്കീൽ പറഞ്ഞു രാമുവിന്റെ അസിസ്റ്റന്റ് ജഗദീഷ് എന്നയാളുടെ സ്ഥലമാണത് .അതു കൊണ്ട് അവർക്ക് അത് ലഭിച്ചില്ലെങ്കിൽ കമ്പനി പൂട്ടി പോകും. ഇതു പറഞ്ഞതും വനിത വക്കീൽ പറഞ്ഞു "ആദ്യം അത് രാമുവിന്റെ സ്ഥലം ഇപ്പോൾ ജഗദീഷിന്റെ സ്ഥലം, കള്ളം എപ്പോഴും ഒരാൾക്ക് പറയാൻ കഴിയില്ല എന്ന് മനസിലാക്കാൻ ഇയാളുടെ ഈ വാക്കുമതി " ഇതു കേട്ടതും ജഡ്ജി പറഞ്ഞു "രാമു എന്നയാൾ കള്ളനാണ് '. അതു കൊണ്ട് തന്നെ ജനങ്ങൾക്ക് കിട്ടേണ്ട നീതി ഇവിടെ ലഭിക്കും. അതിനാൽ രാമുവിനെ കൊലപാതക കുറ്റത്തിന്റെ പേരിലും തട്ടിപ്പിന്റെ പേരിലും വധശിക്ഷ വിധിക്കുന്നു." ഇതു കേട്ടതും ജനങ്ങൾ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞ് ജഡ്ജിയെ വണങ്ങി. പിന്നീട് അവർ പുറത്തിറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു. ഞങ്ങൾ ഓരോരുത്തരും വക്കീലിനോട് നന്ദി പറഞ്ഞു. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു, പുതിയൊരു പ്രഭാതം ,ഇന്ന് June 5 ഞാനും വീട്ടുകാരും പാടത്തേക്ക് പോയി. എല്ലവരുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ ഞങ്ങൾ പുതിയൊരു തൈ നട്ട് ആ ദിനം അചരിച്ചു.
|