എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ധനുമാസ രാവിലെ ആഗ്രഹം

12:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ധനുമാസ രാവിലെ ആഗ്രഹം | color= 2 }} ധന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ധനുമാസ രാവിലെ ആഗ്രഹം

ധനുമാസ രാവിലെ വെയിലിനു എന്തോഒരു പ്രത്യേകത ഉണ്ട്. ആരും അറിയാത്ത പ്രത്യേകത .എന്നാൽ ആ പ്രത്യേകത അറിയണമെങ്കിൽ പ്രത്യേകമായൊരു നിശ്ചല ഭാവം നമ്മുടെ മനസ്സ് സ്വയക്ത്തമാക്കേണ്ടതുണ്ട്. ഇങ്ങനെ വളഞ്ഞു പറഞ്ഞാൽ ആ ഭാവം കഠിനാമാവില്ല. സംഗതി എളുപ്പമാ. എന്നാലും കഠിനമാ .സങ്കടം ! ഭയം !ആഗ്രഹം ! ഈ മൂന്നു വാക്ക് മതി ആ ഇളം വെയിലിന്റെ ഭംഗി മനസിലാക്കാൻ. അസഹനും അമ്മയും ആധ്യാപനത്തിലോട്ട് തിരിഞ്ഞത് കൊണ്ടാവാം എന്റെ ജീവിതത്തിലെ വില്ലൻ പരീക്ഷയായത്. മറ്റുള്ളവർ പ്രേതം ഭൂതം എന്നൊക്കെ പറഞ്ഞു പിടിക്കുമ്പോൾ ഞൻ അവയെ എല്ലാം അടിച്ചു തെറിപ്പിക്കും. പക്ഷേ... എന്നെ പേടിപ്പിക്കാൻ അതിലും വല്യ ഒന്നുണ്ട്‌ ! പരീക്ഷ ഫലം !റിസൾട്ട്‌ വരുന്നതിനു പത്തു ദിവസം മുൻപ് തുടങ്ങും എന്റെ പേടി. എന്റെ ഈ പേടി കണ്ടു രണ്ടു ദിവസം മുൻപ് അമ്മ പറഞ്ഞു തുടങ്ങും നിനക്ക് പരീക്ഷയെ അല്ല പേടി തോൽവിയെ ആണ്

           അത്താഴം കഴിഞ്ഞു. നാളത്തെ ദിവസം ഒരു സവിശേഷ ദിനമാണ്. പല്ല് ഡോക്ടർ ആയ ചേച്ചിയും കുട്ടികളെ നുള്ളിനോവിക്കുന്ന അമ്മയും അതിന്റെ തിരക്കിലാണ്. ഞനും വീടിനു പുറകിൽ വിശാലമായി കിടക്കുന്ന റബ്ബർ മരങ്ങളും എന്റെ വീട്ടിലെത്തിയിട്ട് പതിനാലു വർഷമായി. ചുരുക്കി പറഞ്ഞാൽ nale എന്റെ പിറന്നാളാണ്. മാത്രമല്ല നാളെ തന്നെയാണ് ഞൻ എഴുതിയ എന്റെ ഉത്തര കടലാസ് വാങ്ങേണ്ടതും

. മാത്തമാറ്റിക്സ്...... ഹാ...... കണക്കെണിക്കൊരു ഭ്രാന്താ. ഇഷ്ടമുള്ള ഭ്രാന്ത്. തോറ്റാലും മുട്ടിയാലും ഈ ഭ്രാന്ത് എന്റെ അടുത്ത് വരും. ടീച്ചർ ക്ലാസ്സിൽ എടുക്കും മുൻപ് കണക്ക് ചെയ്യുക അതാണെന്റെ ഹോബി. അമ്മ പഠിക്കാൻ പറഞ്ഞാൽ അപ്പൊ ഞാൻ എടുക്കും മാത്‍സ്

              ഞാനിത്രക്ക് ഇഷ്ടപ്പെടുന്ന മാത്‍സ് നു ഈ ദിവസം എന്നിൽ സ്ഥാനം  ഇല്ലായിരുന്നു. എന്നും പേപ്പർ കിട്ടുമ്പോൾ ഉണ്ടാവുന്ന ഒരു അനുഭവം ഉണ്ട്. ആർക്കും പറഞ്ഞു മനസിലാക്കാൻ കഴിയാത്ത ഒരു അനുഭവം." ഇപ്രാവശ്യം അത് ഇത്തിരി നേരത്തെ വന്നു. അടിവയറിൽ മഞ്ഞുപാളി വിരിച് അതിലൂടെ ആരോ സ്കേറ്റ് ചെയ്യുന്നപ്പോലെ ".കണ്ണിൽ നിന്നുതിർന്ന കണ്ണീരിന്റെ ചൂട്കൊണ്ട് മഞ്ഞുപാളിയെ ഉരുക്കി....... പതിയെ ഞാൻ മയങ്ങി.. പിറന്നാൾ ദിനത്തേയും കാത്ത്. 
               ആകാശത് കാസിയോപ്പിയയും വേട്ടക്കാരനും എല്ലാം മാഞ്ഞു. ഭാക്കിയായത് എന്റെ സങ്കടത്തിന്റെയും ഭയത്തിന്റെയും പാടുകൾ മാത്രം... 

ഇളം വെയിൽ മുഖത്തു തട്ടി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഞാൻ ഉണർന്നു. ഉണർന്നപ്പോൾ എന്റെ ചിന്ത പോയത് രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൻ അരുകില്ലേക്കായിരുന്നു. വളരെ മോശമായ മാർക്ക്‌ ആലേഖനം ചെയ്ത എന്റെ പരീക്ഷ പേപ്പർ ആയിരുന്നു എന്റെ സ്വപ്നത്തിലെ നായകൻ.

                 വീണ്ടും എന്റെ കണ്ണുകളാകുന്ന ഡാം തുറന്നു. ഡാമിലെ വെള്ളത്തിലൂടെ ചെറു കിരണങ്ങൾ തുടർച്ചയായി സഞ്ചരിച്ചു. ആ കിരണങ്ങൾ എന്റെ കണ്ണീരിനെ തുടച്ചു, ഞാൻ പോലും അറിയാതെ ഒപ്പം ഒരു ചെറു പുഞ്ചിരിയും വിരിഞ്ഞു. 
                   ധനുമാസരാവിലെ ആ വെയിലും എന്റെ ഭയവും ennum ഒരു മാറ്റവും സംഭവിക്കാതെ എന്റെ ആഗ്രഹത്തിന് കൂട്ടായി ബഹിരാകാശത് ഭൂമിയെ ചുറ്റുന്നുണ്ട്. എന്റെ സങ്കല്പത്തിൽ അത് ഒരിക്കലും ചന്ദ്രയാൻ 2 പോലെ ആവില്ല. ആ ഇളം വെയിൽ എന്റെ ജീവിതത്തിലെ സ്ഥാനം എനിക്കായി കാണിച്ചുതന്നു. ആ പുതുവെയിൽ എന്റെ കണ്ണിൽ തട്ടിയ നിമിഷം ഞാൻ എന്റെ ലക്ഷ്യത്തെ തിരിച്ചറിഞ്ഞു. ആ നിമിഷം തന്നെ ഞാൻ ആ ലക്ഷ്യത്തെ ചിറകുവിരിച്ചാടുന്ന ഒരു  ചിത്രശലഭത്തിനു മേൽ പതിച്ചു നൽകി. അവ അതും പേറി വെയിലിലൂടെ.... 
                                                                                         
ലക്ഷ്മിജ ജെ
9 B എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ