ഇത്തിരി ഇത്തിരി കുഞ്ഞൻ വൈറസ് ഒത്തിരി ഒത്തിരി ജീവനെടുത്തൊരു വൈറസ് തുരത്താം ഇത്തിരി കുഞ്ഞൻ ഭീകരനെ മാസ്‌ക്കും സോപ്പും ശുചിത്വവുമുമായ്. തുരത്താം പൊരുതാം തടുക്കാമിവനെ പ്രതിരോധിക്കാം സ്വപ്രയത്നത്താൽ ഒറ്റക്കെട്ടായ് പ്രതിരോധിക്കാം ശുചീ- കരിക്കാം നമ്മുടെ വീടും പരിസരവും. അകന്നിരിക്കാം നമ്മൾക്കിപ്പോൾ അടുത്തിരിക്കാം ഒറ്റ മനസ്സാലെ പങ്കുചേരാമീ പ്രതിരോധത്തിൽ നല്ലൊരു ലോകം പണിയാനായ്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത