രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

12:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സംരക്ഷണം

ഭൂപ്രകൃതിയാൽ അനുഗ്രഹീതമായ ഒരു കൊച്ചു സംസ്ഥാനമാണ് നമ്മുടെ കേരളം. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണവും കേരളത്തിനുണ്ട്. മലയാളം, നമ്മുടെ മാതൃഭാഷ. എന്തിന്, ഇതുവരെ മറന്നുപോയി നാം കേരളീയർ. നല്ല പ്രകൃതി എന്ന ചിന്ത നമ്മുടെ മനസ്സിൽനിന്ന് എന്നേ മാഞ്ഞുപോയി. വികസനത്തിന്റെ പേരിൽ മണ്ണും വിണ്ണും കവർന്നെടുക്കുക എന്ന ധാരണയിലാണ് ഇന്നത്തെ മലയാളികൾ. ഇനിയെങ്കിലും സ്നേഹവും സമാധാനവുമുള്ള ദൈവത്തിന്റെ സ്വന്തം നാടായി നമുക്ക് കേരളത്തെ മാറ്റിഎടുക്കാം.

പച്ചപ്പട്ടുവിരിച്ച വയലുകളും ശുദ്ധജലം വഹിച്ചുകൊണ്ടൊഴുകുന്നനദികളും മരങ്ങളും ചെടികളും നിറഞ്ഞതും കിളികളാൽ ശബ്ദപൂരിതമായതുമാവട്ടെ ഇനിയുള്ള നമ്മുടെ കേരളം. സമ്പന്നരെന്നോ ദരിദ്രരെന്നോ വേർതിരിവില്ലാതെ, എല്ലാ ജീവജാലങ്ങൾക്കും വാസസ്ഥലങ്ങളേകി,സ്നേഹത്തിന്റെയും നന്മയുടെയും കേന്ദ്രമായി നമ്മുടെ കേരളത്തെ നമ്മുക്ക് മാറ്റിഎടുക്കാം. പ്രകൃതിയെ സ്നേഹിക്കാം. കരുതലോടെ ജീവിക്കാം.

ശ്രീനന്ദ. എം
7 A രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം