കരഞ്ഞു തളർന്ന മണ്ണിൻ വ്യഥകൾ കേൾകാത്തൊരു ദൈവമുണ്ടോ .....? ഈ യുദ്ധത്തിനൊടുവിൽ- പറയൂ- ജയിക്കുന്ന താര് ? നീയോ ? ഞാനോ? നിശ്ചലമേകാന്ത വീഥി യിൽ കേൾപ്പൂ മൂകം പ്രകൃതി തൻ ശാപം! കാലത്തിൻ ആർത്തിയിൽ നൊന്തു കരിഞ്ഞൊരു പ്രകൃതി തൻ ശാപം! സംഹാരരുദ്രയായി തീർന്നൊരു മാരി നിർവികാരയായി... നിശ്ചതനയായി ലോകം മാലാഖമാരുടെ നുറുങ്ങുവെട്ടം മാത്ര- മൊരു നിലാവെളിച്ചമായി വെളിച്ചം നൽകിയ വർക്കായി ... യെങ്കിലും നാം മറക്കുമിതുമൊരു പാഴ്ക്കിനാവ് പോൽ, കരഞ്ഞു തളർന്ന മണ്ണിൽ നിന്നും ചിരിക്കും- നീ മാത്രം- ശാസ്ത്രം ജയിച്ചു ..മനുഷ്യൻ തോറ്റു
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത