ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കോവിഡ്- 19
കോവിഡ്- 19
ചൈനയിലെ വുഹാനിൽ വന്ന് രാജ്യത്തൊട്ടാകെ പരന്ന മഹാമാരിയാണ് കൊറോണ എന്ന വൈറസ് .കോവിഡ് 19 എന്ന് ആ രോഗത്തിനെ പറയുന്നു. ചൈന ഉൾപ്പെടെ അനേകം രാജ്യങ്ങളിൽ കോവിഡ് 19 ബാധിച്ച് ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു.കോവിഡ് 19 രോഗബാധിതർ തന്നെ 5 ലക്ഷത്തോളമുണ്ട്. കൊറോണ എന്ന മഹാമാരി ലോകത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തമാണ് ഇതുമൂലം സംഭവിച്ചിരിക്കുന്നത്. ഈ മഹാമാരിയെ നിയന്ത്രിക്കാൻ ലോകരാജ്യങ്ങൾ അഹോരാത്രം പ്രയത്നിക്കുന്നുണ്ടെങ്കിലും പരാജയപ്പട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും വളരെ കൃത്യമായ പ്രവർത്തനങ്ങളാൽ കേരളം ലോകത്തിന് ഒരു മാതൃകയാകുകയാണ്.കേരളത്തെ പുകഴ്ത്തിക്കൊണ്ട് ലോക സ്ഥാപനങ്ങളും പത്രങ്ങളും പ്രശംസിച്ചിട്ടുണ്ട്. അടച്ചിരിക്കൽ ഈ വൈറസിനെ തടയാനുള്ള ഒരു പ്രതിരോധ മാർഗമാണ്. ശുചിത്വം പാലിക്കുകയും കൂട്ടം കൂടാതെ അകലം പാലിക്കുകയും ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകലുമാണ് മറ്റൊരു പ്രതിരോധ മാർഗ്ഗം വിദേശത്തു നിന്ന് വന്നവരിൽ നിന്നാണ് ഈ രോഗം പടരുന്നത്.സമ്പർക്കത്തിലൂടേയും ഈ രോഗം പടരുന്നു. ഇടയ്ക്കിടെ സാനിറ്റൈസ ർ ഉപയോഗിക്കുന്നതും നല്ലതാണ്.
|