ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/യാത്രാ വിവരണം

11:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു കോഴിക്കോടൻ യാത്ര... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കോഴിക്കോടൻ യാത്ര...

സ്കൂൾ തുറന്ന അന്നുമുതലേ എന്റെ വലിയ ഒരു സ്വപ്നമായിരുന്നു പഠന യാത്രയിൽ പങ്കെടുക്കുക എന്നത്. പഠനയാത്ര പോകുന്നതിനെ പറ്റി ഹെഡ്മാസ്റ്റർ അസംബ്ലിയിൽ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കോഴിക്കോട് ഭാഗത്തേക്ക് ആയിരുന്നു യാത്ര. യാത്രാ ദിവസം ഞാൻ നേരത്തെ തന്നെ സ്കൂളിലെത്തി. എന്റെ കൂട്ടുകാരിൽ പലരും അപ്പോഴേക്കും സ്കൂളിൽ എത്തിയിരുന്നു. സ്കൂളിൽ നിന്നും എല്ലാവർക്കും പേരെഴുതിയ ബാഡ്ജ് തന്നു. തുടർന്ന് കടൽ തീരത്ത് കൂടെ ഞങ്ങൾ വരിവരിയായ് ചാപ്പപ്പടി യിലേക്ക് നടന്നു. അവിടെ ഞങ്ങളെയും കാത്ത് രണ്ട് ബസ്സ് നിൽക്കുന്നുണ്ടായിരുന്നു. ഒന്നാമത്തെ ബസ്സിൽ ഒന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികളാണ് കയറിയത്. രണ്ടാമത്തെ ബസ്സിൽ മൂന്നാം ക്ലാസിലെ യും രണ്ടാം ക്ലാസിലെയും കുട്ടികൾ കയറി. കൃത്യം 8 മണിക്ക് തന്നെ യാത്ര പുറപ്പെട്ടു ബസ്സിലെ പാട്ടിന്റെ താളത്തിനനുസരിച്ച് ഞങ്ങൾ ഡാൻസ് കളിച്ചു. ആദ്യം എത്തിയത് മാതൃഭൂമി ദിനപത്രം അച്ചടിക്കുന്ന പ്രസ്സിലാണ് . അവിടെ പത്രങ്ങളും പുസ്തകങ്ങളും അച്ചടിക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി കണ്ടു. അച്ചടിക്കുന്ന രീതിയും മറ്റും അവിടെ നിന്നും ഒരാൾ ഞങ്ങൾക്ക് പറഞ്ഞു തന്നു. അവിടെ നിന്നും മടങ്ങുമ്പോൾ ഞങ്ങൾക്കെല്ലാവർക്കും കഥാ പുസ്തകവും കലണ്ടറും സമ്മാനമായി കിട്ടി ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം ഞങ്ങൾ അവിടെ നിന്നും മടങ്ങി. ഫറോക്കിലെ കോമൺവെൽത്ത് ഓട് നിർമ്മാണ ഫാക്ടറിയിലേക്ക് ആയിരുന്നു തുടർന്നുള്ള യാത്ര. കളിമണ്ണ് ഓട് ആയി തീരുന്നത് വരെയുള്ള കാര്യങ്ങൾ ഞങ്ങൾ കണ്ടു മനസ്സിലാക്കി. അവിടെ നിന്നും ജങ്കാറിൽ കയറാനായി പോയി. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ജങ്കാറിൽ നിറയെ ആളുകളും വാഹനങ്ങളും ആയിരുന്നു . ഞങ്ങളെല്ലാം അതിൽ കയറി. രസകരമായിരുന്നു അതിലെ യാത്ര. അക്കരെയുള്ള ബേപ്പൂരിലെ കടവിൽ ഞങ്ങളിറങ്ങി. അവിടെനിന്നും പ്ലാനറ്റോറിയത്തിലേക്കാണ് പോയത്. അവിടുത്തെ കാഴ്ചകൾ എന്നെ ഏറെ അത്ഭുതപ്പെടുത്തി. പലതരത്തിലുള്ള കണ്ണാടികളും മറ്റും അവിടെ കണ്ടു. അവിടെയുള്ള ശാസ്ത്ര പാർക്കിൽ കുറേസമയം കളിച്ചു. ഉച്ച ഭക്ഷണം കഴിച്ച ശേഷം ത്രീഡി ഷോ കാണാൻ പോയി. എല്ലാവർക്കും അവിടെനിന്നും ത്രീഡി കണ്ണട തന്നു. ഷോയിൽ ഭയപ്പെടുത്തുന്ന കാഴ്ചകളായിരുന്നു പലതും. അവിടെ നിന്നും അക്വേറിയത്തിന ടുത്തേക്ക് പോയി പല നിറത്തിലും വലിപ്പത്തിലുമുള്ള മീനുകളെ ഞങ്ങളവിടെ കണ്ടു. അവിടെനിന്നും ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം ഞാനേറെ പോകാൻ ആഗ്രഹിച്ച ഹൈലൈറ്റ് മാളിലേക്ക് പോയി. എസ്കലേറ്ററിൽ കയറി, ഹൈലൈറ്റ് മാൾ മുഴുവൻ ചുറ്റി കണ്ടു. വിസ്മയകരമായിരുന്നു അവിടെയുള്ള കാഴ്ചകൾ. അവിടെ നിന്നും ഞങ്ങൾ സൈബർ പാർക്കിലേക്ക് ആണ് പോയത്. അവിടെ വെച്ചായിരുന്നു രാത്രിഭക്ഷണം. ഭക്ഷണം കഴിച്ച ശേഷം അവിടത്തെ മാനേജർ കുറെ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു. ശേഷം തിരിച്ച് സ്കൂളിലേക്ക് മടങ്ങി. മനോഹരമായിരുന്നു രാത്രിയിലെ റോഡ് കാഴ്ച. പത്തുമണിയോടെ ബസ് ചാപ്പപ്പടിയിൽ എത്തി. വല്ല്യുപ്പയോടും ഉമ്മയോടും ഒപ്പം വീട്ടിലേക്ക് മടങ്ങി.


മുഹമ്മദ് ദാനിഷ് വി.പി
3 A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ