രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകം ഇപ്പോൾ ഒരു മഹാ വ്യാധിയെ നേരിട്ടു കൊണ്ടിരിക്കയാണ്. ലോകത്തെ നടുക്കിക്കൊണ്ട് അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും പടർന്ന് പിടിച്ച വൈറസ് വിഭാഗത്തിൽ പെട്ട ഒരു സൂക്ഷ്മാണുവാണ് ഇത് പരത്തുന്നത്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാ വ്യാധി മാനവ വംശത്തിന് തന്നെ ഭീഷണിയായിക്കഴിഞ്ഞു.ലോകം മുഴുവൻ പരിഭ്രാന്തമായിരിക്കയാണിപ്പോൾ. ഈ സമയത്ത് ലോകമാസകലമുള്ള ജനങ്ങൾക്ക് മാതൃകയായി മാറിയിരിക്കയാണ് നമ്മുടെ രാജ്യമായ ഇന്ത്യയും നമ്മുടെ കൊച്ച് സംസ്ഥാനമായ കേരളവും ഇത്തരമൊരു മഹാ വ്യാധിയെ കരളുറപ്പോടെ നേരിടുകയാണ് നമ്മുടെ നാട് .മറ്റുള്ള രാജ്യങ്ങൾ ഈ മഹാവ്യാധിക്കു മുന്നിൽ തല കുനിച്ചപ്പോൾ നമ്മുടെ ഭാരതം ചുറുചുറുക്കോടെ ഈ രോഗത്തെ അതിജീവിച്ചു കൊണ്ടിരിക്കുന്നു.
നന്നായി വിശ്രമിക്കുന്നതിലൂടെയും പ്രതിരോധ ശേഷി കൂട്ടിയും നമുക്കിതിനെ തടുക്കാം.ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ടുള്ള ഈ ഭീകര വൈറസിന്റെ വ്യാപനം പല രാജ്യങ്ങളിലും വളരെ വേഗത്തിലാണ്. അതിജീവനത്തിന് ശ്രമിക്കാതെ എല്ലാം നശിച്ചു എന്ന തോന്നൽ പാടില്ല. ഇന്ന് വരെ വാക്സിനുകളൊന്നും കണ്ട് പിടിച്ചിട്ടില്ലാത്ത ഈ വ്യാധിക്ക് ഇനി മരുന്ന് കണ്ട് പിടിക്കണമെങ്കിൽ മാസങ്ങൾ ആവശ്യമാണ്. അത് കൊണ്ട് തന്നെ ലഭ്യമായ വസ്തുക്കൾ വെച്ച് ഈ കൊടും വ്യാധിയെ നാം തരണം ചെയ്യണം. വ്യക്തി ശുചിത്വം പാലിച്ച് സാമൂഹിക അകലം പാലിച്ച് വീട്ടിൽ വിശ്രമിച്ച് മാസ്ക് ധരിച്ച് സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഈ മഹാ വ്യാധിയെ നമുക്ക് തരണം ചെയ്യാം.,
|