രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19
ലോകം ഇപ്പോൾ ഒരു മഹാ വ്യാധിയെ നേരിട്ടു കൊണ്ടിരിക്കയാണ്. ലോകത്തെ നടുക്കിക്കൊണ്ട് അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും പടർന്ന് പിടിച്ച വൈറസ് വിഭാഗത്തിൽ പെട്ട ഒരു സൂക്ഷ്മാണുവാണ് ഇത് പരത്തുന്നത്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാ വ്യാധി മാനവ വംശത്തിന് തന്നെ ഭീഷണിയായിക്കഴിഞ്ഞു.ലോകം മുഴുവൻ പരിഭ്രാന്തമായിരിക്കയാണിപ്പോൾ. ഈ സമയത്ത് ലോകമാസകലമുള്ള ജനങ്ങൾക്ക് മാതൃകയായി മാറിയിരിക്കയാണ് നമ്മുടെ രാജ്യമായ ഇന്ത്യയും നമ്മുടെ കൊച്ച് സംസ്ഥാനമായ കേരളവും ഇത്തരമൊരു മഹാ വ്യാധിയെ കരളുറപ്പോടെ നേരിടുകയാണ് നമ്മുടെ നാട് .മറ്റുള്ള രാജ്യങ്ങൾ ഈ മഹാവ്യാധിക്കു മുന്നിൽ തല കുനിച്ചപ്പോൾ നമ്മുടെ ഭാരതം ചുറുചുറുക്കോടെ ഈ രോഗത്തെ അതിജീവിച്ചു കൊണ്ടിരിക്കുന്നു.

നന്നായി വിശ്രമിക്കുന്നതിലൂടെയും പ്രതിരോധ ശേഷി കൂട്ടിയും നമുക്കിതിനെ തടുക്കാം.ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ടുള്ള ഈ ഭീകര വൈറസിന്റെ വ്യാപനം പല രാജ്യങ്ങളിലും വളരെ വേഗത്തിലാണ്. അതിജീവനത്തിന് ശ്രമിക്കാതെ എല്ലാം നശിച്ചു എന്ന തോന്നൽ പാടില്ല. ഇന്ന് വരെ വാക്സിനുകളൊന്നും കണ്ട് പിടിച്ചിട്ടില്ലാത്ത ഈ വ്യാധിക്ക് ഇനി മരുന്ന് കണ്ട് പിടിക്കണമെങ്കിൽ മാസങ്ങൾ ആവശ്യമാണ്. അത് കൊണ്ട് തന്നെ ലഭ്യമായ വസ്തുക്കൾ വെച്ച് ഈ കൊടും വ്യാധിയെ നാം തരണം ചെയ്യണം. വ്യക്തി ശുചിത്വം പാലിച്ച് സാമൂഹിക അകലം പാലിച്ച് വീട്ടിൽ വിശ്രമിച്ച് മാസ്ക് ധരിച്ച് സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഈ മഹാ വ്യാധിയെ നമുക്ക് തരണം ചെയ്യാം.,
മനുഷ്യരിൽ കാണുന്ന വൈറസുകളൊക്കെ മൃഗങ്ങളിൽ നിന്ന് പകരുന്നവയാണ്. ചൈനയിൽ ഇത് പടരാനുള്ള കാരണവും ഇത് തന്നെ. ഏത് മൃഗത്തിന്റെയും മാംസം കഴിക്കുന്ന പ്രകൃതക്കാരാണ് ചൈനക്കാർ.ഒരു വിഭാഗത്തിൽ പെട്ട ഈനാംപേച്ചികളിലാണ് ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.ഈ ഈനാംപേച്ചികളെ ചൈനക്കാർ ഭക്ഷിക്കുന്നതിനായി തെളിവുണ്ട്. 2018ൽ കേരളത്തെ വിറപ്പിച്ച നിപ എന്ന വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടിരുന്നു.
പ്രകൃതി തന്റെത് മാത്രമാണെന്നും മറ്റ് ജീവജാലങ്ങൾക്ക് അതിൽ ഒരു അവകാശമില്ലെന്നും അതിനാൽ മറ്റുള്ള ജീവജാലങ്ങളെ ജീവിക്കാൻ എന്ന ചിന്തയും അഹങ്കാരവുമാണ് മനുഷ്യരാശിയുടെ നിലനിൽപിനു തന്നെ ഭീഷണിയായ ഈ വൈറസിന്റെ പിറവിക്ക് കാരണമെന്നും ഞാൻ വിശ്വസിക്കുന്നു. എല്ലാം മറന്ന് ജാതിമത ഭേദങ്ങൾ മറന്ന് ഒറ്റക്കെട്ടായി ഒരുമിച്ച് ഈ മഹാമാരിയെ നമുക്ക്‌ തോൽപിക്കാം.

റിഷാംഗ്
8 M രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം