സൂക്ഷ്മ പ്രതിരോധം
ഇതുവരെ ജീവിതം ദൈവത്തിൻ കൈകളിലായിരുന്നെങ്കിൽഇപ്പോൾ മനുഷ്യൻ 'കൊറോണ ' എന്ന മഹാമാരിക്കുള്ളിൽ.. ലോകമാകെ പടർന്നു പിടിക്കുന്നുണ്ടീ സൂക്ഷ്മജീവികളാം കൊറോണ.. നഗ്നനേത്രങ്ങളാൽ കാണുവാൻ പറ്റാത്തത്ര വികൃതികളോ രോന്നും നാമറിയും മുൻപേ, നിമിഷ നേരത്തിൽ കൂടുന്നു മരണനിരക്കുകൾ, ലോകമെങ്ങും.. സമ്പർക്കത്താൽ പകരുമീ കൊറോണയെ പ്രതിരോധിക്കാ- മതിജാഗ്രതയാൽ.. വീട്ടിലിരിക്കാം, ഒന്നിച്ചൊരുമിക്കാം കൈകൾ കഴുകാം, പക്ഷേ കൈകോർക്കാതെ നാം.. പ്രതിഷേധിക്കാമീ സമയത്തിൽ പ്രതിരോധത്താൽ കൊറോണയെ.