എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്/അക്ഷരവൃക്ഷം/സൂക്ഷ്മ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷ്മ പ്രതിരോധം


ഇതുവരെ ജീവിതം ദൈവത്തിൻ കൈകളിലായിരുന്നെങ്കിൽഇപ്പോൾ
മനുഷ്യൻ
'കൊറോണ '
എന്ന മഹാമാരിക്കുള്ളിൽ..

ലോകമാകെ പടർന്നു പിടിക്കുന്നുണ്ടീ
 സൂക്ഷ്മജീവികളാം
കൊറോണ..
നഗ്നനേത്രങ്ങളാൽ
കാണുവാൻ പറ്റാത്തത്ര വികൃതികളോ
രോന്നും

നാമറിയും മുൻപേ,
 നിമിഷ നേരത്തിൽ
  കൂടുന്നു മരണനിരക്കുകൾ,
 ലോകമെങ്ങും..
സമ്പർക്കത്താൽ
 പകരുമീ
കൊറോണയെ
പ്രതിരോധിക്കാ-
മതിജാഗ്രതയാൽ..
വീട്ടിലിരിക്കാം,
ഒന്നിച്ചൊരുമിക്കാം കൈകൾ കഴുകാം, പക്ഷേ
കൈകോർക്കാതെ നാം..
പ്രതിഷേധിക്കാമീ സമയത്തിൽ
 പ്രതിരോധത്താൽ കൊറോണയെ.


 

റിയ മാധവൻ
8B എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പാറക്കടവ്,
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത