11:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രണാമം
കരുതലോടെ..........
കരുതുന്നു നാം നമ്മെ എന്നും.
ഭയക്കുന്നു നാം എന്നും
കൊറോണയെന്ന മഹാമാരിയെ...
ഭൂമിയെ കാർന്നിടും മഹാവിപത്തിനെ...
അടുത്തിടാതെ അകന്നിരുന്ന്
തകർത്തിടാം.. കൊറോണതൻ ശൃംഖല
കൈകൾ കഴുകിടാം.. മുഖംമറച്ചിടാം..
അകത്തിരുന്ന് അകം തുറന്നിടാം..
കരുതലിൻ കൈകോർത്തിടാം..
കരുതലിൻ കൈനീട്ടി, പുഞ്ചിരിതൂകി
നമ്മിലേക്കിറങ്ങുന്നു ഭൂമിതൻ മാലാഖമാർ
ഈ വിപത്തിൻ ഇരയായി
പൊലിഞ്ഞുപോയ ജീവിതങ്ങൾക്കായി
നൽകുന്നു പ്രണാമം...
നിൽക്കുന്നു ഞങ്ങൾ
കാവലായ് കരുതലോടെ എന്നെന്നും...