ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/യാത്രാമൊഴി

യാത്രാമൊഴി
കഥ

നഗരത്തിലെ പൊടിപിടിച്ച ഓട്ടങ്ങൾക്കിടയിൽ ന്യൂ ജനറേഷൻ വഴികൾക്കു മീതേ, അടപ്പിട്ട ജീവിതത്തിനുള്ളിൽ മൂടി പിടിച്ചിരിക്കേയായിരുന്നു അമ്മുവിൻെറയും മനുവിന്റെയും സ്കൂൾ വേനലവധി ആരംഭിച്ചത്. മനുവിന് സ്കൂളsച്ചതോടെ സന്തോഷമായെങ്കിലും അമ്മുവിന്റെ മുഖത്ത് ഒരു വാടൽ എപ്പോഴും ഉണ്ടായിരുന്നു' ഈ ബോറടി മാറ്റാൻ രമയാണ് ആ സൂത്രം പറഞ്ഞത്. നാട്ടിലുള്ള അമ്മയുടെ വീട്ടിലൊന്നു പോകാമെന്നും കുട്ടികൾ അതോടെ ഊർജ്ജസ്വലരാകമെന്നു .അങ്ങനെ വെളുപ്പിനേ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രമണിഞ്ഞ് പുത്തൻ കാറിൽ പുറകിലെ സീറ്റിൽ കുട്ടികളും മുൻ സീറ്റിൽ അച്ഛനും അമ്മയും വിശാലമായിരുന്ന് യാത്രയായി.ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ഇനിയൊരു രണ്ടു കിലോമീറ്ററും വളവും ഉണ്ടെങ്കിലും മനോഹരമായ തെങ്ങിൻ തോപ്പുകളും അങ്ങകലെ വർണ വിശാലമായി വിടർന്നു നിൽക്കുന്ന സൂര്യനിലേക്ക് ചാഞ്ഞു വളരുന്ന അതിലെ തെങ്ങുകളും, അവരുടെ വരവറിഞ്ഞു കൊണ്ടെന്നോണം സ്വീകാര്യഭംഗിയോടെ കരയുന്ന പശുക്കളും ആടുകളും മൈതാനത്ത് തുള്ളി ച്ചാടി മേഞ്ഞു നടക്കുന്ന അവയുടെ കുട്ടികളും സ്വർണക്ക തിരുകൾ വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും പച്ച തത്തകളും എല്ലാം കൂടി ആകെ ഒരു രസം പിടിച്ച കാഴ്ച.തണുത്ത കാറ്റ് അവരെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി. "എടാ മനു"കാഴ്ചകളിൽ മയങ്ങിയിരുന്ന കൊച്ചനുജൻ മനുവിനെ അമ്മുവിളിച്ചുണർത്തി."മുത്തശ്ശീടെ വീടെത്തി".മുത്തശ്ശി അവരെ സ്വീകരിച്ചിരുത്തി. വിശേഷങ്ങൾ തിരക്കലും ആനന്ദക്കണ്ണീരും പുത്തരിക്കഞ്ഞിയും .ആകെയൊരു ബഹളം.കുട്ടികൾക്കും അവാച്യമായ സന്തോഷം പിന്നെയുണ്ടായിരുന്ന ഒന്നര മാസക്കാലം .കുട്ടികൾ മുത്തശ്ശിയുടെ കൂടെ പുഴയിൽ പോക്കും മീൻപിടുത്തവും ഞാറുനടലുംചേറിൽ കളിയും ആകെയൊരു സന്തോഷത്തിന്റെ കാലം. മഴ വന്നാൽ അമ്മയെ വകവയ്ക്കാതെ അമ്മുവും മനുവും മുറ്റത്തു ചാടി ആകാശത്തിലെ കാർമേഘങ്ങൾക്കിടയിലൂടെ ചോർന്നു വരുന്ന വെളളത്തുള്ളികളെ മുഖത്തേക്ക് സ്വീകരിച്ചു നിൽക്കുമ്പോൾ അമ്മ വഴക്കു പറയാറുണ്ടായിരുന്നു. അപ്പോൾ മുത്തശ്ശി വക്കാലത്തിനെത്തും. എന്നിട്ട് മുത്തശ്ശി പറഞ്ഞു തരുന്ന മേഘത്തിന്റെ കഥകളും കേട്ട് രസിച്ച് നടന്നു.അമ്മു ശ്രദ്ധിച്ചത് മുത്തശ്ശിയുടെ മേഘങ്ങളെക്കുറിച്ചുള്ള വാതോരാതെയുള്ള സംസാരമായിരുന്നു. ങാ, അമ്മ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. മരിച്ചു പോയ മുത്തശ്ശന് ആകാശത്തോടും കാർമുകിലുകളോടും ബഹിരാകാശ സഞ്ചാരികളോടും എന്തെന്നില്ലാത്ത ഇഷ്ടമുണ്ടായിരുന്നു. അച്ഛൻ എഴുതിയ മേഘങ്ങളെക്കുറിച്ചുള്ള കവിതാ പുസ്തകം അമ്മ കുട്ടികൾക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്. അത് ഞാൻ വായിച്ചപ്പോൾ എട്ടാം ക്ലാസ്സിൽ പഠിച്ച കാർമുകിലിനെക്കുറിച്ചുള്ള പാo ഭാഗം ഓർമ്മ വന്നു. മേഘങ്ങൾ ദൈവത്തിന്റെ തേരാണെന്നും അത് അ നിത്യതയുടെ പ്രതീകമാണെന്നും അതിൽ ഞാൻ പഠിച്ചു." പഞ്ഞിക്കെട്ടായി വരുന്ന നേരം സന്തോഷത്തിൻ പ്രതീകംകാർമുകിലായിട്ടെത്തും നേരം സന്താപത്തിൻ തനി രൂപം". മുത്തശ്ശന്റെ വരികൾ മനസ്സിൽ വല്ലാത്ത നൊമ്പരമുണർത്തി.മുത്തശ്ശനും കൂടെയുണ്ടായിരുന്നെങ്കിൽ..... " ദേ, നിങ്ങൾ എന്താ ആലോചിച്ചിരിക്കുന്നത് " "ഏയ് ഒന്നുമില്ല" രമയുടെ വിളി കേട്ട് അയാൾ സ്വന്തം അമ്മയുടെ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. ആളുകളൊക്കെ കൂടി നിൽക്കുന്നു. മനുവും അമ്മുവും രമയുമൊക്കെ പൊട്ടിക്കരയുന്നു. മനു ഇടയ്ക്കിടയ്ക്ക് തേങ്ങുന്നുണ്ട്.”ഞങ്ങൾക്ക് കാർമുകിലിനെ ആസ്വദിക്കാൻ പ‍ഠിപ്പിച്ച മുത്തശ്ശിക്ക് വിട".കുട്ടികളുടെ അച്ഛൻ നിറഞ്ഞ കണ്ണുകളോടെ ഉമ്മറത്തേയ്ക്ക് ചെന്ന് പുറത്തേയ്ക്ക് നോക്കി. വേർപാടിന്റെ ദുഃഖത്തോടെ ആകാശത്തുനിന്ന് കാർമേഘങ്ങൾ കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു. ആ കണ്ണീരിൽ നിന്നും ഒരു തുളളി അയാളുടെ മുഖത്തെ സ്പർശിച്ചു.”മുത്തശ്ശി മരിച്ചോ!” “അതെ മുത്തശ്ശി മരിച്ചു".

അനസ് മുഹമ്മദ്
10 B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ