ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. ശരീരം സ്വയം പ്രതിരോധം സൃഷ്ടിച്ച് രോഗങ്ങളെ തടയുന്നു. എന്നാൽ ഇന്ന് രോഗങ്ങളെ പ്രതിരോധിക്കാൻ നാം ഒരു പരിധിവരെ ശരീരത്തെ അനുവദിക്കാതെ മരുന്നുകളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു രീതിയാണ് നമ്മുടേത്. ഉദാഹരണത്തിന് ഒരു ചുമയോ ജലദോഷമോ വന്നാൽ അപ്പോൾ തന്നെ ഡോക്ടറെ കാണിച്ച് ആന്റിബയോട്ടിക്സ് കഴിച്ചു തുടങ്ങുന്നു. എന്നാൽ ശരീത്തിന് ആ അസുഖങ്ങൾക്കെതിരെയുള്ള ആന്റിബോഡികൾക്ക് പ്രവർത്തിക്കുവാൻ നാം സമയം കൊടുക്കുന്നില്ല. നമ്മുടെ ഭക്ഷണ രീതിയിലെയും, ജീവിതചര്യയിലുമുണ്ടായ മാറ്റങ്ങൾ നമ്മുടെ രോഗപ്രതിരോധശേഷി കുറക്കുന്നു. പഴയ ആളുകൾ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്നു . അതുകൊണ്ടുതന്നെ ഒരു പരിധിവരെ രോഗപ്രതിരോധശേഷി അവർക്ക് കൂടുതലായിരുന്നു. എന്നാൽ നമ്മൾ വിഷമുള്ള പച്ചക്കറികളുടെയും ഫാസ്റ്റ് ഫുഡിന്റെയും പുറകെയാണ് പോകുന്നത്. നമ്മുടെ ശരീരത്തെ നാം തന്നെ കൊല്ലുകയാണ് ചെയ്യുന്നത്. നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം... പ്രകൃതിയുമായി ഇണങ്ങി ജീവിക്കാം... രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം.
|