എൻ.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
" ഇനിയും മരിക്കാത്ത ഭുമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി"
കവികൾ ദീർഘ ദർശികളാണെന്നാണ് പറയുന്നത് .ആ ദീർഘ ദർശനത്തിന്റെ പ്രതിഫലനമാണ് ഈ വരികളിൽ വ്യക്തമാകുന്നത്.ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണ്.എന്നാൽ അതിന് പതിന്മടങ്ങ് വേഗത്തിൽ മനുഷ്യനും കോടാനുകോടി സസ്യജന്തു ജാലങ്ങളുടെയും കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടി കാരണം ഇന്ന് അൽപാൽപമായി മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും, ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കാനുളള ഖനനകേന്ദ്രമായും മനുഷ്യൻ കണക്കാക്കുന്നു. വിദേശരാജ്യങ്ങൾ ദിവസവും ടൺ കണക്കിനു മാലിന്യങ്ങൾ കപ്പലുകളിൽ കയറ്റി പുറം കടലുകളിൽ നിക്ഷേപിക്കുകയാണെന്ന സത്യം നമുക്കു പത്രത്താളുകളിലൂടെ ഇന്ന് ബോധ്യമാണല്ലോ? സ്വന്തം ദേശം മാലിന്യമുക്തമാണെന്ന് ആശ്വസിക്കുന്ന ഇക്കൂട്ടർ വലിയൊരു ദുരന്തമാണ്, തങ്ങൾ ക്ഷണിച്ചു വരുത്തുന്നതെന്ന വസ്തുത അറിയുന്നില്ല. ജീവിക്കുവാനുളള സ്വാതന്ത്ര്യം നമുക്ക് അനുവദിച്ചിരിക്കുന്നതുപോൽ മറ്റെല്ലാ ജീവികൾക്കും ഉണ്ടെന്ന സത്യം എന്തുകൊണ്ടാണ് മനുഷ്യർ മറന്നു പോകുന്നത്? മുൻകാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി കൂടുതലാണിപ്പോൾ .ഇവയിൽ നിന്നു ഉണ്ടാകുന്ന ശബ്ദമലിനീകരണത്തിന്റെയും അന്തരീക്ഷമലിനീകരണത്തിന്റെയും ഗ്രാഫ് എപ്പോഴും മുകളിലേക്ക് തന്നെ. ഇവയെല്ലാം മറികടക്കണമെങ്കിൽ വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും വളരെ അത്യാവശ്യമാണ്. മലിനീകരണം നമ്മെ രോഗത്തിലേക്കാണ് നയിക്കുന്നതെന്ന വസ്തുത അറിഞ്ഞു കൊണ്ടു തന്നെ മലിനീകരണം നടത്തുന്ന ഈ മനുഷ്യർക്ക് ശുചിത്വം എന്തെന്നു കാണിച്ചുകൊടുക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. ശുചിത്വം പാലിച്ച് ഭൂമിയെ സംരക്ഷിച്ച് ജീവജാലങ്ങളെ രോഗത്തിൽ നിന്നും കരകയറ്റി നാം ജീവിക്കണം. എങ്കിൽ മാത്രമേ ഈ ജീവിതം പൂർണ്ണമാകുകയുള്ളൂ.ഇപ്പോൾതന്നെ കൊറോണ അഥവാ കോവിഡ് 19എന്ന വൈറസ് ലോകമാകെ വ്യാപിച്ചിരിക്കകയാണ്.ഈ അവസരത്തിൽ ശുചിത്വം പാലിച്ച് സർക്കാർ നിയമങ്ങൾ അനുസരിച്ച് ജീവിക്കുകയാണ് വേണ്ടത്. "ശുചിത്വം പാലിച്ച് നമുക്ക് ഈ മഹാവ്യാധിയെയും അകറ്റാം.”
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |