ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ ആൽമരത്തണലിൽ

11:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13093 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആൽമരത്തണലിൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആൽമരത്തണലിൽ

വേനലവധി യാണ്.അമ്മുവിന് കുറച്ചുകൂടി ഉറങ്ങാൻ തോന്നി.സൂര്യൻ കിഴക്കുദിച്ചു കഴിഞ്ഞിരുന്നു.സൂര്യന്റെ വെളിച്ചം ജനാലകളിൽ തട്ടിയപ്പോഴാണ് അവൾ ഉണർന്നത്. കഴിഞ്ഞ വർഷത്തെ പ്രളയം മരങ്ങളെല്ലാം കടപുഴക്കിക്കൊണ്ടാണ് കടന്നു പോയത്. പ്രഭാതകൃത്യങ്ങളൊക്കെ ചെയ്ത് അവൾ പുറത്തേക്കിറങ്ങി. ചെറിയ ഇടവഴിയിലൂടെ അവൾ നടന്നു. ഉണങ്ങിയിരിക്കുന്ന ചെടികളെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം തോന്നി. ചൂടു വളരെ കൂടിയപ്പോൾ അവൾ ഒരു ആൽമരത്തിന്റെ ചുവട്ടിലിരുന്നു.

        ആൽമരം അവളോടു ചോദിച്ചു. "എന്താ നിന്റെ പേര്....."?   അമ്മു. ഒരു മുത്തശ്ശി ആൽമരമായിരുന്നു അത്.
  ആ മരത്തോടു ചോദിക്കാൻ അവൾക്ക് കുറേ ചോദ്യങ്ങളുണ്ടായിരുന്നു. പണ്ടുള്ള ആൾക്കാരെ കുറിച്ചു പറഞ്ഞു തരാമോ ? പിന്നെന്താ.... ആൽമരം പറഞ്ഞു തുടങ്ങി. "മരങ്ങളെയും ചെടികളെയും സ്നേഹിച്ചവരായിരുന്നു അവർ. അന്നത്തെ നാട് പച്ചപ്പ് നിറഞ്ഞതായിരുന്നു. പുഞ്ചിരിച്ചു നിൽക്കുന്ന പൂക്കളും ചെടികളും, സ്വർണ്ണക്കതിരുകളാൽ കിരീടമണിഞ്ഞ നെൽപ്പാടം, സ്ഫടികം പോലും തോൽക്കുന്ന തെളിനീർ വെള്ളം. എത്ര മനോഹരമായിരുന്നു അന്നത്തെ നാട്." ഇപ്പോൾ വന്ന പ്രളയമല്ലേ മുത്തശ്ശി....എല്ലാം കവർന്നെടുത്തത്. പ്രളയത്തിനു കാരണം ഇന്നത്തെ മനുഷ്യന്റെ ചെയ്തികളാണമ്മൂ...... മുത്തശ്ശീ... ഞാൻ ഇന്നത്തെ മനുഷ്യര്യപോലെ പ്രകൃതിയെ നശിപ്പിക്കില്ല. നീ നല്ല കുട്ടിയാണ് അമ്മു.....നേരം വൈകി. ഇനി മോളു വീട്ടിലേക്ക് പോയ്ക്കോള്ളൂ...ശരി മുത്തശ്ശീ...

അന്നു വൈകുന്നേരം തന്നെ അവൾ മുറ്റത്തൊരു മാവിൻ തൈ നട്ടു. ചെടികൾ നനച്ചു.കിളികൾക്ക് ദാഹം അകറ്റാനായി ഒരു പാത്രത്തിൽ വെള്ളം നിറച്ച് അച്ഛന്റെ സഹായത്തോടെ മരക്കൊമ്പിൽ കെട്ടിതൂക്കി. അതുകണ്ടപ്പോൾ അവളുടെ അച്ഛനും അമ്മയ്ക്കും സന്തോഷം തോന്നി. അന്നു രാത്രി അവൾ അന്നത്തെ സംഭവങ്ങൾ ഒരു ഡയറിക്കുറിപ്പായി എഴുതി.

സ്കൂൾ തുറന്ന് കൂട്ടുകാർ അമ്മുവിന്റെ ഡയറി ടീച്ചറെ കാണിച്ചു. ടീച്ചർ അമ്മുവിനെ പ്രത്യേകം വിളിച്ച് എല്ലാവരുടേയും മുന്നിൽ വെച്ച് അഭിനന്ദിച്ചു.അമ്മു അപ്പോൾ ആ ആൽമരമുത്തശ്ശിയെ ഒന്നുകൂടി ഓർത്തു......

ദേവനന്ദ പി
6 C ജി.എച്ച്.എസ്.വയക്കര
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ