എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

2018ൽ കേരളത്തിൽ ഉണ്ടായതു ലോകം കണ്ട വലിയപ്രകൃതിദുരന്തങ്ങളിൽ ഒന്നാണെങ്കിൽ ഇന്ന് ലോകം...ഒരു മഹാവിപത്തിനെ നേരിടുകയാണ്. കൊറോണ (കോവിഡ് - 19 ) എന്ന വൈറസ് ലോക ജനതയെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുന്നു. ചൈനയിലെ വുഹാനിൽ തുടങ്ങി ഇങ്ങ് കേരളത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഈ സൂഷ്മാണു ഇന്ന് ലോകജനതയെ ആകെ ഭയപ്പെടുത്തുന്നു.

       ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും അളവിൽ കൂടുതൽ ആഘോഷിച്ചിരുന്ന മലയാളി ഇന്ന് വിഷു കൈനീട്ടം മാത്രമായി ഒതുക്കിയിരിക്കുന്നു. മധ്യവേനലവധി ആഘോഷമാക്കേണ്ട ഈ സമയം ലോകജനത മുഴുവൻ വീടിനുള്ളിൽ അടച്ചിരിക്കുന്നു. ശുചിത്വം പാലിക്കാൻ മടിയ്ക്കുന്ന നമ്മൾ പഴയ ശുചിത്വ ശീലങ്ങളിലേക്ക് മടങ്ങി പോയിരിക്കുന്നു ."ചുട്ടയിലെ ശീലം ചുടല വരെ " എന്ന് കുഞ്ഞുനാളിലെ കേട്ടു വളർന്നവരാണ് നാമെല്ലാം.എന്നാൽ ഇപ്പോൾ നമ്മൾ ശീലങ്ങൾ മാറ്റി തുടങ്ങിയിരിക്കുന്നു.നമ്മുടെ ഉമ്മറത്തിണ്ണയിൽ പഴയ കിണ്ടിയും വെള്ളവും തിരിച്ച് വന്നിരിക്കുന്നു കൈകാൽ കഴുകി അകത്ത് കയറിയിരുന്ന പഴമയുടെ സ്വഭാവത്തെ പുതിയ തലമുറ ഇന്ന് അക്ഷരംപ്രതി അനുസരിക്കുന്നു. ഈ ശീലങ്ങളെ കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു.
            കൊറോണയുടെ വരവോടെ ഏറ്റവും ആഹ്ലാദിച്ചത് സ്കൂൾ കുട്ടികളാണ് .പരീക്ഷ പേടിയില്ല ജയിക്കുമോ എന്നുളള ആശങ്കകളില്ല..... പഴമയുടെ മണമറിയാത്ത കുട്ടികൾ വീട്ടിലെ മുതിർന്നവരോടൊപ്പം പഴമയുടെ പൊരുളും സുഖവും ആസ്വദിക്കുന്നു. കാണാൻ കഴിയാത്ത ഈ സൂഷ്മാണു നമ്മെ ഒരു പാട് നല്ല പാഠങ്ങൾ പഠിപ്പിക്കുന്നു. കുട്ടികളെ സ്നേഹിക്കാനും വൃദ്ധരായ മാതാപിതാക്കളെ നോക്കാനും സമയമില്ലാത്ത മനുഷ്യന് ഈ വൈറസ് ഇന്ന് ഒരു അവസരം നൽകിയിരിക്കുന്നു.
              ഇപ്പോൾ നമ്മുടെ നാട്ടിൽ വായു മലിനീകരണമില്ല, അപകടങ്ങളില്ല, മദ്യപൻ മാരെ കാണാൻ കൂടിയില്ല.. മറ്റ് ലോക രാജ്യങ്ങളിലെല്ലാം മരണം തുടർക്കഥയാകുമ്പോൾ നമ്മുടെ രാജ്യം വളരെ കുതലോടെ ഈ മഹാമാരിയെ നേരിടുന്നു.രണ്ട് പ്രളയവും നിപ്പയും നേരിട്ട നമ്മൾ ഏതു മഹാമാരിയേയുംകൈകോർത്തുപിടിച്ച് അതിജീവിക്കും. നമ്മൾക്കു അഭിമാനത്തോടെ പറയാം നമ്മൾ മലയാളികൾ ആണ്.പ്രവർത്തിയിലൂടെ അതിജീവിച്ചവരാണ് നമ്മൾ 'ഭയമല്ല ജാഗ്രതയാണ് ആവശ്യം 'നമ്മുടെ ആരോഗ്യ പ്രവർത്തകരുടേയും പോലീസുകാരുടേയും മികച്ച പ്രവർത്തനം കൊണ്ടുംനിയമങ്ങളെ അനുസരിച്ചുംകൊണ്ടും നല്ല ശുചിത്വ ശീലങ്ങളെ മുറുകെപിടിച്ചുംകൊണ്ടും കൊറോണ എന്ന ഈ വൈറസിനേയും നമ്മൾ ഒരുമിച്ച് നിന്ന് തന്നെ അതിജീവിക്കും...
കാർത്തികാ പ്രസാദ്
10 A എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം