ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/മിന്നാമിന്നി

11:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിന്നാമിന്നി

നക്ഷത്രക്കുഞ്ഞേ നക്ഷത്രക്കുഞ്ഞേ മിന്നാമിന്നീ
മണ്ണിലും വിണ്ണിലും പൊൻതരി വെട്ടവുമായ്
മിന്നിത്തെളിഞ്ഞു വന്നെത്തുംസ്വപ്നചിറകു -
വിരിച്ചണയുമ്പോലെ,കെട്ടിപ്പിടിക്കുവാൻ തോന്നും
എന്ത് വെളിച്ചമാണയ്യയ്യാ കണ്ണാടിക്കുപ്പിയിലിട്ടാൽ
ഒരു നക്ഷത്രമായ് പാറിപ്പറക്കും മിന്നാമിന്നി
മിന്നാമിന്നി കൂട്ടുകാരൊപ്പം കളിക്കില്ലേ നീ
മിന്നാമിന്നി മിന്നാമിന്നി നിൻ കൂടെവിടെയാ
മിന്നാമിന്നി പാറിപ്പറന്നിടും ചങ്ങാതി
മണ്ണിലും വിണ്ണിലും പാറിപ്പറക്കു നീ
നിൻ ചെറുവെട്ടം കണ്ടാൽ താരകമായ്തോന്നും
മിന്നാമിനുങ്ങേ എങ്ങോട്ടാണി തിടുക്കം

അനുരാജ് വി.കെ
4 ബി ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത