പകരം

അന്ന് ഒരു ശനി ആഴ്‌ച ആയിരുന്നു. രാവിലെ ഞാൻ ഉണർന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. ഉമ്മറത്തിരുന്ന അച്ഛന്റെ മടിയിൽ കേറി ഞാൻ ഇരുന്നു. മഴ കാണാൻ നല്ല ഭംഗിയാണ്. അപ്പുറത്ത് അപ്പൂപ്പൻ ഇരുന്നു പത്രം ഉറക്കെ വായിച്ചു. നാട്ടിൽ പുലി ഇറങ്ങി, കാട്ടാന നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിച്ചു എന്ന്. അച്ഛാ ആനയും പുലിയും കാട്ടിലല്ലേ ജീവിക്കേണ്ടത്? നാട്ടിൽ വരുന്നത് എന്തിനാ? ഞാൻ ചോദിച്ചു. നമ്മളിൽ ചിലർ അവരുടെ അനുവാദമില്ലാതെ കാട്ടിൽ കയറിയപ്പോൾ നമ്മുടെ അനുവാദമില്ലാതെ നാട്ടിലേക്ക് വന്നതാ മോളെ.. അച്ഛൻ ഒന്നുരണ്ടു തവണ വിശദീകരിച്ചപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.

അതിഥി കൃഷ്ണ
1 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ