കൊറോണയെന്ന ഭീകരനെ
തുരത്തിടാം നമുക്ക് സോദരാ
വേണ്ട വേണ്ട ഭീതിയൊന്നും
ജാഗ്രതയോടെയായിരിക്കാം
ശുചിത്വം നമുക്ക് ശീലമാക്കിടാം
കണ്ണ്,മൂക്ക്,വായിൽ സ്പർശിച്ചീടാതെ
കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിനാൽ കഴുകിടാം
വീടും പരിസരവും ശുചിത്വമോടെ നോക്കാം
(കൊറോണ)
പുറത്തുപോയിവന്നിടുമ്പോൾ
കൈയും കാലും മുഖവുമെല്ലാം വൃത്തിയായി കഴുകിടാം
തൂവല്കൊണ്ടു വായമൂടിതുമ്മിടാം ,ചുമച്ചിടാം
(കൊറോണ)
കൈകൾ കൊടുത്തിടാതെ കൈകൾ കൂപ്പിടാം
ശരീരം കോണ്ടകന്നുനിന്നു ഹൃദയത്തോടെ
ചേർന്നിടാം വ്യഥയെങ്ങും പോയിടത്തെ
വീടിലായിരുന്നിടം
(കൊറോണ)
കൊറോണയെന്ന ശത്രു അദൃശ്യനായഭീകരൻ
സുരഷിതമായ് നമുക്ക് വീടിനുള്ളിൽ ഒളിച്ചിടാം .
ഒരുകാലവും ഒരുപാടുനാളെയ്ക്കില്ലാ
ഈ സമയവും കാലവും ഒരുപാടുനാളെയ്ക്കില്ല
അനുസരിച്ചാൽ നാമും അതിജീവിച്ചിടും.