കുഞ്ഞിക്കിളി

ഒരു മരത്തിൽ കുഞ്ഞിക്കിളിയും അമ്മക്കിളിയും താമസിച്ചിരുന്നു. അമ്മക്കിളി എന്നും തീറ്റ തേടാൻ പോകുമായിരുന്നു. കുഞ്ഞിക്കിളിയോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടാണ് അമ്മക്കിളി പോകുന്നത്. എന്നാൽ കുഞ്ഞിക്കിളി അമ്മ പോയപ്പോൾ പതുക്കെ കൂട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ശ്രമിച്ചു. അവളുടെ കുഞ്ഞിച്ചിറകുകൾ കൊണ്ട് പറക്കാൻ പറ്റാതെ കൂട്ടിൽ നിന്നും താഴേക്ക് വീണു. അമ്മക്കിളി വന്നപ്പോൾ കുഞ്ഞിക്കിളി കൂടിനു താഴെ കിടന്ന് കരയുന്നു കുഞ്ഞിക്കിളിയെ എടുത്ത് അമ്മക്കിളി കൂട്ടിൽ കൊണ്ടിരുത്തി. 'അമ്മ പറഞ്ഞത് അനുസ്സരിച്ചിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുനെന്ന് കുഞ്ഞിക്കിളി ചിന്തിച്ചു. പിന്നീട് അമ്മക്കിളി പറയുന്നതെല്ലാം കുഞ്ഞിക്കിളി അനുസരിച്ചു


അഭിനയ.s s
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ