(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാല് കൂട്ടുകാർ
പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു പുഴ ഉണ്ടായിന്നു.അവിടെ നാല് കൂട്ടുകാർ ഉണ്ടായിരുന്നു.സ്വർണനിറമുള്ള ഒരു മാൻ,വലിയ കണ്ണുകളും നീളമുള്ള കാലുകളുമുള്ള ഒരു എലി,ഒരു ആമ, ഒരു കാക്ക.കാക്ക അടുത്തുള്ള മരത്തിലും ആമ കുളത്തിലും മാൻ പുല്ലുകൾക്കിടയിലും എലി മാളത്തിലും ജീവിക്കും.എന്നത്തേയും പോലെ അവർ ഒരിടത്ത് കൂടി.എന്നാൽ മാൻ മാത്രം വന്നില്ല.മററുള്ളവർക്ക സങ്കടമായി.
ഞാൻ മാനിനെ തേടി പോകാം,കാക്ക പറഞ്ഞു.മാനിനെ അന്വേഷിച്ച് കാക്ക പറന്നു നടന്നു.അപ്പോൾ ഒരു ശബ്ദം കേട്ടു.അതാ മാനിനെ ഒരു വേട്ടക്കാരൻ വലയിലാക്കി വച്ചിരിക്കുന്നു.കാക്ക ഉടൻ മററുള്ളവരെ അറിയിച്ചു.എലിയും കാക്കയും അവിടേക്കെത്തി.എലി പല്ലുകൾ കൊണ്ട് വല കടിച്ചു മുറിച്ച് മാനിനെ രക്ഷിച്ചു.
പിന്നെ ആ കൂട്ടുകാർ സന്തോഷത്തോടെ ജീവിച്ചു.