09:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നിത്യചിത്രം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആദ്യമായ് മുത്തശ്ശി തന്ന കളിപ്പാവയെ വിടാതെ ചേർത്തു പിടിച്ചു നടന്നവൾ
ഒരുപാട് കളിയും ചിരിയും പിണക്കവും കുഞ്ഞു രഹസ്യവും പാവയുമായവൾ പങ്കുവച്ചു.........
മുത്തശ്ശിക്കരികിൽ കഥ കേട്ടുറങ്ങുമ്പോൾ,പാട്ടുകൾ പാടുമ്പോൾ, എന്തിനും ഏതിനും അവളുടെ കൈകളിൽ ആ കളിപ്പാവയും ഉണ്ടായിരുന്നു
അവൾ വളർന്നു കൂടെ അവളുടെ മോഹവും ഇഷ്ടവും ........
മുറിയിലെ മൂലയിൽ പഴയൊരു ട്രങ്കിൽ നിന്നവളുടെ പഴയ പ്രിയതോഴിയെ തിരികെ കിട്ടി
മുഷിഞ്ഞ് ,നരച്ച് , പഴകി , പൊടിപ്പിടിച്ചിരിക്കുന്ന പാവയെ നിസംശയം ദൂരേക്കെറിഞ്ഞു കളഞ്ഞവൾ ..........
സ്നേഹവും കരുണയും ദൂരെ കളഞ്ഞു കൊണ്ട്
ഒരു കാറിൽ ദൂരേക്ക് മറയുന്നതും നോക്കി മനംനൊന്ത് പിടഞ്ഞു കേഴുന്നു ആ വീട്ടു പടിക്കൽ പഴകി , നരച്ച ഒരു കളിപ്പാവ.............