എന്തൊരഹങ്കാരിയായിരുന്നു മനുഷ്യാ നീ ഇതുവരെ ? എങ്ങു പോയി നിൻ അഹങ്കാരം ഈ മഹാമാരിയോടെ? മഹാമാരി തൻ വരവോടെ ഭയന്നുവിറച്ചു നീ സമത്വത്തിൻ വിലയെന്തെന്നറിഞ്ഞു നിശ്ചയം മറിച്ചു ചിന്തിച്ചു തുടങ്ങണം ഇനിയെങ്കിലും നാം നല്ല മനസ്സുകളുടെ ലോകമായിത്തീരും ഈ വിധത്തിൽ വലിയവൻ ചെറിയവനും എന്ന ചിന്തിച്ച നീ ഉണരട്ടെ ആ മനുഷ്യത്വത്തിൻ ലോകത്തിലേക്ക് നല്ലൊരു നാളേയ്ക്കായി ഒരുക്കാം ഈ മനസ്സിനെ പുതിയൊരു ലോകം ഉണരട്ടെ ! ജയിച്ചു വരും നമ്മൾ !