എന്തൊരഹങ്കാരിയായിരുന്നു മനുഷ്യാ നീ ഇതുവരെ ?
എങ്ങു പോയി നിൻ അഹങ്കാരം ഈ മഹാമാരിയോടെ?
മഹാമാരി തൻ വരവോടെ ഭയന്നുവിറച്ചു നീ
സമത്വത്തിൻ വിലയെന്തെന്നറിഞ്ഞു നിശ്ചയം
മറിച്ചു ചിന്തിച്ചു തുടങ്ങണം ഇനിയെങ്കിലും നാം
നല്ല മനസ്സുകളുടെ ലോകമായിത്തീരും ഈ വിധത്തിൽ
വലിയവൻ ചെറിയവനും എന്ന ചിന്തിച്ച നീ
ഉണരട്ടെ ആ മനുഷ്യത്വത്തിൻ ലോകത്തിലേക്ക്
നല്ലൊരു നാളേയ്ക്കായി ഒരുക്കാം ഈ മനസ്സിനെ
പുതിയൊരു ലോകം ഉണരട്ടെ ! ജയിച്ചു വരും നമ്മൾ !