വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/ലോക്ഡൗണും ആരോഗ്യവും
ലോക്ഡൗണും ആരോഗ്യവും
ലോകമെമ്പാടും ലോക്ഡൗണിൽ ആയിരിക്കുന്നു.എങ്ങും നിശബ്ദത മാത്രം. റോഡുകളും നിരത്തുകളും ശൂന്യം. ആരാധനാലയങ്ങളും സ്ക്കൂളുകളും ആളനക്കമില്ലാതായിരിക്കുന്നു.കടകമ്പോളങ്ങൾ അടഞ്ഞുതന്നെ. വാഹനങ്ങളും ലോക്ഡൗണിൽ . എന്തിനേറെ കലപില കൂട്ടി ചിലച്ചുകൊണ്ടിരിക്കുന്ന പക്ഷികളെപ്പോലും വളരെ വിരളമായേ കാണുന്നുള്ളു. അവയും ലോക്ഡൗണിൽ ആയോ? മീരയ്ക്കാകെ വിഷമമായി. മിക്കവാറും ദിവസങ്ങളിൽ അവൾ പപ്പയോടും അമ്മയോടും കൂടെ ടൗണിൽ കറങ്ങാൻ പോകും. ഡ്രസ്സുകളും ആവശ്യമുള്ളതും ഇല്ലാത്തതുമായ പല സാധനങ്ങളും വാങ്ങിക്കൂട്ടും. പിന്നെ ഫാസ്റ്റ് ഫുഡ് ഷോപ്പിൽ കയറി പലതരത്തിലുള്ള ആഹാരസാധൻങ്ങൾ വാങ്ങികഴിക്കും. തിരിച്ചുവരുമ്പോഴും കൈയിൽ കാണും എന്തെങ്കിലും ജംഗ് ഫുഡ് പായ്ക്കറ്റ്. ലോക്ഡൗൺ തുടങ്ങി രണ്ടു ദിവസം കഴിഞ്ഞു. മീരയ്ക്ക് ആകെ അസ്വസ്ഥതയായി. പുറത്തിറങ്ങാനെ പറ്റുന്നില്ല.എപ്പോഴും കൈകഴുകണം. ഈ മാസ്ക് ധരിക്കൽ എത്ര ബുദ്ധിമുട്ടാണ്. യാത്ര ചെയ്യാനേ പറ്റുന്നില്ല.വീട്ടിലെ ഫുഡ് അവൾക്ക് തീരെ താൽപര്യമില്ല.വീട്ടിലിരുപ്പ് ബുദ്ധിമുട്ടായപ്പോൾ അവൾ മുറ്റത്തിറങ്ങി.പൂത്തുനിൽക്കുന്ന ചെടികളും കായ്‍ച്ചുനിൽക്കുന്ന മാവും കറുപ്പും ചുമപ്പും നിറങ്ങളാൽ പഴുത്തുനിൽക്കുന്ന മൾബറിയും എല്ലാം അവൾക്ക് ആകർഷകമായി തുടങ്ങി. മുറ്റത്തെ വരിക്ക പ്ലാവിൽ നിന്നുകിട്ടിയ വലിയ ചക്ക അവളുടെ അമ്മ വെട്ടിയൊരുക്കി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. വൈകുന്നേരമായപ്പോൾ ചക്കപ്പുഴുക്കും കാന്താരി അരച്ചതും അവൾ രുചിച്ചുനോക്കി.അടുത്തതായി അമ്മയുടെ വക ചക്കക്കുരു ജൂസും. ബദാം ഷെയ്ക്ക് മാറിനിൽക്കും. പിന്നെ ഇടവേളയിൽ കൊറിക്കാൻ ചക്ക വറുത്തതും.ഒരു ചക്കയിൽനിന്ന് എന്തെല്ലാം! പിന്നീട് എല്ലാദിവസവും കഴിക്കാനായി പലതരത്തിലുള്ള നാടൻ വിഭവങ്ങൾ. ശരിക്കും ലോക്ഡൗൺ നമ്മുടെ ആരോഗ്യ പരിപാലനത്തിന് വളരെ ഉതകുന്നു.ഫാക്ടറികളുടെ പ്രവർത്തനം നിന്നതോടെ തോടുകളും പുഴകളും മാലിന്യ വിമുക്തമായി.വാഹനങ്ങൾ നിലച്ചതോടെ അന്തരീക്ഷം ശുദ്ധമായി. ശുദ്ധ ജലവും ശുദ്ധവായുവും ആവോളം. ശരിക്കും പ്രകൃതി തന്നെ മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കാനായി ഒരുക്കിയ ഒരു മായാജാലമാണോ ഈ കോവിഡ് - 19.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |