എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/നല്ല കർഷകൻ
നല്ല കർഷകൻ
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരാൾ ജീവിച്ചിരുന്നു. പഴവർഗങ്ങൾ കൃഷി ചെയ്യാനാണ് അയാളുടെ ജോലി. അങ്ങനെയിരിക്കെ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് അയാളുടെ അടുത്തേക്ക് ഒരാൾ വന്നു. എനിക്ക് ഇതിന്റെ വിത്ത് തരാമോ എന്ന് അയാൾ ചോദിച്ചു. അപ്പോൾ ആ കർഷകൻ പറഞ്ഞു ഓ തരാമല്ലോ. അങ്ങിനെ അയാൾ വിത്തുമായി വീട്ടിലേക്ക് മടങ്ങി. തനിക്ക് ലഭിച്ച വിത്തുമായി അയാൾ പിറ്റേന്ന് രാവിലെ തന്നെ കൃഷി ആരംഭിച്ചു. അങ്ങിനെ ഒരുപാട് പരിശ്രമത്തിനു ശേഷം കുറേ ഫലങ്ങൾ ലഭിച്ചു. അത് അയാൾ ചന്തയിൽ കൊണ്ടുപോയി വിറ്റു. അങ്ങനെ ധാരാളം പണം ലഭിച്ചു. തനിക്ക് കിട്ടിയ പണത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാനായി അയാൾ ഉപയോഗിച്ചു. അങ്ങിനെ ആളുകൾക്കിടയിൽ നല്ല മനസ്സുള്ള ആളായി അയാൾ മാറി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |