08:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുവും മനുവും സ്കൂളിൽ പോകുന്ന സമയത്താണ് ആ കാഴ്ച കണ്ടത് .
വടക്കേ അറ്റത്തുള്ള കുന്നിൽമുകളിൽ കയറി ജെ.സി.ബി കുന്നിനെ ഇടിച്ചുനിരത്തുന്നു. അവർ ആ കാഴ്ച കണ്ട് കുറെ നേരം നിന്നു.
സ്കൂൾ വിട്ട് തിരികെ പോന്നപ്പോൾ ആ കുന്ന് അപ്രത്യക്ഷമായിരിക്കുന്നു. അധികം വൈകാതെ കാലവർഷവും വന്നു.
ഒഴിഞ്ഞു പോവാത്ത പേമാരിയിൽ നാടും വീടും മുങ്ങിയപ്പോൾ അവർ തിരിച്ചറിഞ്ഞു നഷ്ടപ്പെട്ട ആ മലയുടെ വില.
പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നമ്മെ മലകളും മരങ്ങളും പുഴകളും കുന്നുകളും സംരക്ഷിക്കുന്നു. അതുകൊണ്ട് നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം...