കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കോവിഡ്

07:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

കോവിഡ് പറയാനുണ്ട്..
ഭൂമിക്ക്..
മലകൾക്ക്..
പുഴകൾക്ക്..
ചെടികൾക്ക്..
ഭൂമി മാതാവിനോ-
ടുള്ള മനുജന്റെ
ചെയ്തികൾ...
മനുഷ്യ പുത്രർ..
എല്ലാം നശിപ്പിച്ചോടു-
ങ്ങവേ..
മാതാവ് പെറ്റു...
പുതിയ അവതാരത്തെ-
പ്രകൃതി വിളിച്ചു:
"കോവിഡ്"....
പെറ്റമ്മയെ അവൻ-
കാത്തു...
മനുഷ്യ പുത്രർ...
മാളങ്ങളിലൊളിച്ചു..
എങ്ങും നിശബ്ദത..
ചോരയൂറ്റി നടന്നവർ..
വ്യസനിച്ചു..
ഭൂമി മാതാവ് വാത്സല്യത്തോടെ
തന്റെ പുത്രനെ നോക്കി..
സമാധാന പുത്രനെ..

ഫർഹാന ഏ സി
6 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത