KKVUPS Vettampally/അക്ഷരവൃക്ഷം/ ശുചിത്വം പഠിപ്പിച്ച പാഠം

{BoxTop1 | തലക്കെട്ട്= | color= }} ശുചിത്വം പഠിപ്പിച്ച പാഠം


   പണ്ടെരിക്കൽ'നാഗർ' എന്ന സുന്ദരമായ ഗ്രാമമുണ്ടായിരുന്നു. സന്തോഷത്തോടേയും  ശുചിത്വത്തോടേയും താമസിച്ചു പോയി കൊണ്ടിരിന്നു. അപ്പോൾ 'ടിനു' എന്ന വൃത്തിഹീനമായ തവള ഗ്രാമത്തിലെത്തിയത് അവന്റെ കൂടേ അവന്റെ കുടുംബവും ഉണ്ടായിരുന്നു. അവർ വൃത്തിഹീനമായ ഓടക്കുഴിക്കകത്തായിരുന്നു താമസിച്ചിരുന്നത്. ടീനുവിനും കുടുംബത്തിനും വൃത്തിയെന്നത് ഒട്ടുമില്ലായിരുന്നു. ഇവർ വൃത്തിയുള്ള ഗ്രാമത്തെ ഒരാഴ്ച്ചക്കൊണ്ട് വൃത്തിഹീനമാക്കി. അങ്ങനെ വൃത്തിയും ശുചിത്വവും മില്ലാതെ അവർ ജീവിച്ചു പോയി. അങ്ങനയൊരിക്കൽ ടീനു തന്റെ ഭാര്യയോട് പറഞ്ഞു,  എന്റെ പ്രിയതമേ എനിക്കീ സ്ഥലം വളരെയധികം ഇഷ്ടമായി. വൃത്തിയുള്ള ഈ ഗ്രാമം വൃത്തിഹീനമാക്കിയാൽ ഇവിടെയുള്ള ഗ്രാമവാസികൾ ഒന്നും പറയില്ല.അതേ ചേട്ടാ എനിക്കും മക്കൾക്കും ഇവിടെ വളരെയധികം ഇഷ്ടമായി, ടീനുവിന്റെ  ഭാര്യ പറഞ്ഞു. അങ്ങനെയൊരിക്കൽ ഇവരുടെ ശല്യം സഹിക്കിതെ ഗ്രാമവാസികൾ പരാതി നൽകി. പരാതി അനുസരിച്ച് ഓഫീസർ ടീനുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ വിശദമാക്കി പറഞ്ഞു. നിങ്ങൾ വേണമെങ്കിൽ ഇവിടെ നിന്ന് പൊയ്ക്കോളൂ. ഞങ്ങൾക്ക് ഇവിടെ നിന്ന് പോകാൻ താൽപര്യമില്ല., ടീനു പറഞ്ഞു. അങ്ങനെ  ടീനുവിന്റെ ശല്യം സഹിക്കവയ്യാതെ  ഓഫീസർ  തിരിച്ചുപോയി.  അങ്ങനെയിരിക്കെ  ഒരു ദിവസം മുന്ന എന്ന ദുഷ്ടനായ ചേര ഇരതേടി പോവുകയായിരുന്നു.  അപ്പോളാണ് ടീനുവിന്റെ  മക്കളുടെ ശബ്ദം കേട്ടത്. അങ്ങനെ മുന്ന ടീനുവിന്റെ  വീട്ടിലേക്ക് ഇഴഞ്ഞു പോയി. മുന്ന കുട്ടികളെ കണ്ടതോടെ കഴിക്കാനായി തുടങ്ങുകയാ യിരുന്നു മുന്നയിൽ നിന്ന് രക്ഷപ്പെട്ട് ടീനുവിന്റെ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി തുടങ്ങി. മുന്നയും പിറകേ ഓടി. പെട്ടെ ന്ന് മുന്നയുടെ തലയിൽ വലിയൊരു  പെട്ടി വന്നു വീണു. മുന്ന വേദന കൊണ്ട്  ഓടി പോയി. അവസാനം അവർ രക്ഷപ്പെട്ടു. ഇതിലൂടെ അവർ ഒരു കാര്യം മനസ്സിലായി വൃത്തിയില്ലാതെ കഴിഞ്ഞാൽ ഇതേ പോലെ അപകടങ്ങൾ വരും. അങ്ങനെ അവർ  ശുചിത്വവും വൃത്തിയുമുള്ള സ്ഥലത്തേക്കു മാറി സന്തോഷത്തോടെ ജീവിച്ചു പോയി. അതുകൊണ്ട്  നാഗർ ഗ്രാമവും ശുചിത്വത്തോടേയും സമാധാനത്തോടേയും കഴിഞ്ഞു പോയി.
                         
                           
       
ആദിത്യരാജ് എ
ഏഴ്.ബി. [[{{{സ്കൂൾ കോഡ്}}}|കെ.കെ.വി.യു.പി.എസ്.വേട്ടമ്പള്ളി]]
നെടുമങ്ങാട്. <!('ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ ൺ, ൾ ) --> ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

[[Category:നെടുമങ്ങാട്. <!('ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:നെടുമങ്ങാട്. <!('ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ]]