ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/അതിജീവനം

00:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

പ്രശ്നങ്ങളിൽ മാത്രം നന്മയ‍ും
മന‍ുഷ്യത്വവ‍ും ഉള്ള മന‍ുജാ-
നിനക്കായ് ഒര‍ു തീരാപേമാരിക‍ൂടി
മന‍ുഷ്യൻ മതങ്ങളെ സൃഷ്ടിച്ച‍ു
മതങ്ങൾ നാനാ മന‍ുഷ്യദൈവങ്ങളെയ‍ും
എന്നിട്ട‍ും തീർന്നോ മന‍ുജാ
നീ അവർക്കായ് യ‍ുദ്ധത്തിലേർപ്പെട്ട‍ു
ഇത‍ു കണ്ട ഗതികെട്ട ദൈവം
നിനക്കായി രണ്ട‍ു താക്കീത‍ുകൾ തന്ന‍ു
ഒര‍ു നിപ്പയ‍ും ഒര‍ു പ്രളയവ‍ും
അതിൽ ഒട്ടേറെ ജീവൻപൊലി‍ഞ്ഞ‍ു
എന്നിട്ട‍ും തീരാത്ത നിൻ ദ‍ുഷ്കർമ്മം
മ‍ുഴ‍ുവൻ തീർക്കാനായി ദൈവം
ഒര‍ു ദ‍ുരന്തവ‍ും ക‍ൂടി വിതച്ചിരിക്ക‍ുന്ന‍ു
കണ്ടതിൽ വച്ച് ഏറ്റവ‍ും ഭയാനകമായ ഒര‍ു -
വൻ കൊലയാളി വൈറസ്
നിന്റെവേഷത്തിൽ പോല‍ും മതം
തിരിച്ചറിയാറായപ്പോൾ ദൈവം
എല്ലാവ‍ക്ക‍ുമായി ഒര‍ു വേഷം നല്കി
എന്നിട്ടതിന് മാസ്‍ക്കെന്ന‍ും
ജാക്കറ്റെന്ന‍ും പേര‍ു നൽകി
ഒര‍ു കാര്യമോർക്ക‍ുകനിങ്ങളിന്ന്
ഒര‍ു കാര്യം ഓർത്തിന്നെട‍ുക്ക‍ുക
താൻ താൻ നിരന്തരം ചെയ്യ‍ുന്നകർമ്മങ്ങൾ
താൻതാൻ അന‍ുഭവിക്കെന്ന ചൊല്ല്
വ്യക്തമായ് സ്പഷ്ടമായ് ഉൾക്കൊള്ള‍ുക
മനസ്സ‍ും ശരീരവ‍ും ഉൾക്കെള്ള‍ുക

SEASHELL JAYESH
9 B ജി എച്ച് എസ് എസ് പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത