23:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sibysj123(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുട <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എനിക്കുണ്ടെൻപ്രിയമായ കാലൻകുട ചു
ഏതുമഴയത്തും നനയാതെ നിർത്തുന്ന ത
ഉൾവിശാലതയുള്ള കാലൻകുട
കാണുവാനത്രമേൽ മോടിയില്ലെന്നാലും
എനിക്കായ് വെയിൽ കൊണ്ട് മങ്ങുംകുട
ഞാൻ താണ്ടും പാത,അതേന്നൊതായാലും
തുണയായ് നിൽക്കുന്ന കാലൻകുട
നിറംമങ്ങിയെന്നാലും ചേലില്ലാതായാലും
താങ്ങായ് നിർത്തുന്ന കാലൻകുട
കുട നോക്കി പണ്ടു ഞാൻ കരയുന്നക്കാലത്ത്
പലതും പഠിപ്പിച്ച കാലൻകുട
കുട ചൂണ്ടി കരയുന്ന കാലം കഴിഞ്ഞിന്ന്
"കുട വേണ്ട' എന്നു പറയുമ്പോഴു
കാലാവധി കഴിഞ്ഞെന്ന് പറഞ്ഞാലും
അച്ഛനാം കുടയെ മറക്കില്ല ഞാന്.