ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/തിരിച്ചുവരവ്

23:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചുവരവ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചുവരവ്

എവിടേക്ക് പോകുന്നു ലോകം
എവിടെ എത്തി നിൽക്കുന്നു മനുഷ്യർ
ലോകത്തെ നിശ്ചലമാക്കിയ
ലോകചരിത്രത്തെ മാറ്റി എഴുതിയ
മഹാമാരിയാം കോവിഡേ
മഹാവ്യാധിയാം കോവിഡേ



ഒരു വേള, കോറോണേ നിന്നെ കുറിച്ച്
ഞാൻ ചിന്തിച്ചുപോയി
ഒരു വൈറസാം നിനക്ക് പകരാൻ
ജാതിയില്ലാ മതമില്ലാ ഭാഷയില്ലാ
അതിരും പണവും പദവിയും വേണ്ട
എന്ന സത്യം തിരിച്ചറിയുന്നു ഞാൻ


ഒരു തിരിച്ചറിവിലെത്തി ഞാൻ
പെറ്റമ്മയാം ഭൂമിയോടു മനുഷ്യൻ
കാണിച്ച ക്രൂരതയ്ക്ക് ഉത്തരമാണീ മഹാമാരി
വീണ്ടും ഒരു തിരിച്ചറിവിലെത്തി ഞാൻ
ഇതൊരു ഭൂമിയുടെ തിരിച്ചുവരവല്ലയോ
ഇതൊരു മനുഷ്യന്റെ തിരിച്ചുപോക്ക് അല്ലയോ ( ഇത്‌ ഒരു ഭൂമിയുടെ...... )

വിമിത രാജ്
4A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ലാ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത