(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈപിടിക്കാതെ
ഒരുമിച്ചിടാം ഒരു മനസ്സായി
കരം പിടിക്കാതകന്നിടാം
നമുക്കുമുന്നിൽ നമ്മൾ പോലും
അറിയാതെ അവൻ ഓടുന്നു
കവർന്നെടുക്കും നമ്മുടെ ജീവൻ
കശക്കിയെറിയും വേഗത്തിൽ
പ്രകൃതി ദേവത കനിഞ്ഞു തന്നൊരു
ഭൂവിൽ നമ്മൾ ജീവിക്കാൻ
പ്രതിരോധിക്കൂ ശക്തിയോടെ
ആഞ്ഞടിക്കൂ കൊറോണയെ
അകലം പാലിക്കേണം നാം
മാസ്കു ധരിക്കുക എപ്പോഴും
മറന്നിടാതെ കൈകൾ കഴുകൂ
വീട്ടിലിരിക്കൂ ആവോളം
അങ്ങനെ നമ്മെ കാണാതെ
അലഞ്ഞലഞ്ഞവനൊടുങ്ങിടും
വീണ്ടും നമ്മൾ പാറി പ്പോകും
ഒന്നായി എന്നും മുന്നേറും