ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായി

നല്ല നാളേയ്ക്കായി

ചരിത്രത്തിലൊന്നും പഠിച്ചിട്ടില്ലല്ല
പുസ്തകത്തിലൊന്നും കണ്ടിട്ടില്ല
ഞാൻ വായിച്ചൊര് കഥകളിലുമില്ല
മുത്തശ്ശി ചൊന്ന പഴങ്കതകളിലുമില്ല
ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയ
 മാലോകരെ ഭയത്തിൻ ചുഴിയിലാഴ്ത്തിയ
 കൊറോണ വൈറസിൻ ഭീകര താണ്ഡവം
തുരത്തീടാം നമുക്കീ വിഷജീവിയെ
അകന്നിരിക്കാം നല്ലൊരു നാളേയ്ക്കായി
ശീലിക്കാം ശുചിത്വവും പ്രതിരോധ ശക്തിയും
നമുക്കായ് പടപൊരുതും
 ഭൂമിതൻ മാലാഖകൾ മുന്നിൽ
സുഭദ്രം സുരക്ഷിതം
 ഭാസുര സുന്ദര സുരഭില ഭൂമി

അഭിരാമി.ജെ
7 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത


അഭിരാമി.ജെ 7 B