പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

രോഗ പ്രതിരോധം


                                                                                            === രോഗ പ്രതിരോധം ===        
       
         പുരാതന കാലം   മുതൽക്കു തന്നെ  നിരവധി  രോഗങ്ങളും പകർച്ച  വ്യാധികളും  മനുഷ്യനെ വേട്ടയാടുകയും   ജീവന്  ഭീഷണിയാവുകയും  ചെയ്തിരുന്നു.  ഭക്ഷ്യക്ഷാമത്തെക്കാളും യുദ്ധത്തെക്കാളും മാനവരാശിയെ  കൊന്നൊടുക്കിയത്  രോഗങ്ങളായിരു ന്നു. പ്ലേഗ്, വസൂരി, ഇൻഫ്ല ബെൻസ      എന്നിവ  ഇവയിൽ ചിലതു മാത്രം.        
          ഏകദേശം 18-ാം  നൂറ്റാണ്ടിൻ്റെ    തുടക്കത്തിലാണ്   രോഗകാരണങ്ങ     ളെക്കുറിച്ച്   മനുഷ്യർ  ചിന്തിക്കാൻ   തുടങ്ങിയത്.  ഇതു മൂലം  ശാസ്ത്രവും   ഗവേഷണങ്ങളും  വികസിക്കുകയും സൂക്ഷ്മ ജീവികളെ  കണ്ടു പിടിക്കുക    യും  ചെയ്തു. ബാക്ടീരിയ, വൈറസ്    എന്നിവ  പല രോഗങ്ങൾക്ക്  കാരണമ വുന്നു  എന്ന  അറിവ്  അനേകം  ഔഷ   ധങ്ങളുടെ  കണ്ടുപിടിത്തത്തിന്  വഴി       ഒരുക്കി. പെൻസിലിനിൻ്റെ   കണ്ടുപിടി  ത്തം   ലോകത്തെത്തന്നെ  മാറ്റിമറിച്ചു
             ഇരുപത്തിയൊന്നാം  നൂറ്റാണ്ടോടെ  " രോഗ പ്രതിരോധം "  എന്ന ചിന്തയ്ക്ക്   പ്രാധാന്യം  കൂടി വന്നു.       " Prevention  iട  better  than  cure"       എന്നത്  ലോകമെമ്പാടും  ഒരു മുദ്രാവാ   ക്യമായി  ഉയർന്നു. രോഗം  വന്ന്  ചികിത്സിക്കുന്നതിനേക്കാൾ  നല്ലത്       രോഗം വരാതെ സൂക്ഷിക്കുന്നതാണ്     എന്നത്  ആരോഗ്യ പ്രവർത്തകർ പ്രച    രിപ്പിച്ചു . കൂടാതെ  ആയുർവേദ ശാസ്  ത്രം  രോഗപ്രതിരോധത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും  ചെയ്തു.   
 രോഗങ്ങളെ  എങ്ങനെ  പ്രതിരോധിക്കാം?
            ഒരു മനുഷ്യൻ രോഗത്തിനടിമയാവുന്നത്  പ്രതിരോധ സംവിധാനം     ദുർബലമാവുമ്പോഴാണ്. രോഗ പ്രതിരോധത്തിന്  സഹായകമാവുന്ന   നിരവധി  ഘടകങ്ങൾ  നമ്മുടെ  ശരീര   ത്തിൽ  തന്നെയുണ്ട്. ഉദാഹരണമായി   രക്തത്തിലെ "Tലിംഫോസൈറ്റുകൾ "   നമ്മുടെ ശരീരത്തിലെ  ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു .                
    നാം സ്വകരിക്കേണ്ട രോഗപ്രതിരോധ   മാർഗ്ഗങ്ങൾ  

1. പൂർണ്ണ ആരോഗ്യ വ്യവസ്ഥയിലുള്ള ഒരാൾക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണ്. അതിനാൽ, സമീ കൃതാഹരവും വ്യായാമവും ശീലമാ ക്കുക.കൂടാതെ, ധാരാളം വെള്ളവും കുടിക്കുക. 2. മാനസിക സമ്മർദ്ദങ്ങൾക്ക് അടിമ പ്പെടാതിരിക്കുക. 3. കൃത്യമായി ഉറങ്ങുക. 4. പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ശീലമാക്കുക. 5. നിലവിലുള്ള പ്രതിരോധ വാക്സിനു കൾ സ്വീകരിക്കുക

             ഒരു സമൂഹജീവിയായ  മനുഷ്യൻ  സ്വയം  പ്രതിരോധ  നടപടികൾ    സ്വീകരിച്ചാൽ  മാത്രം പോരാ.  സമൂഹ   വും  ആരോഗ്യ പരമായി  ഇരിക്കുക      എന്നത്  അത്യാവശ്യമാണ്.
             കൊറോണ വൈറസ് പടർന്നു  പിടിക്കുന്ന ഈ കാലത്ത് കൊവിഡ് 19 നെയും  ഇനി വരാനിരിക്കുന്ന  രോഗങ്ങളേയും  നമുക്ക്  പ്രതിരോധിക്കാം.
നിള.കെ.സി
7 A പട്ടാനൂർ യു.പി സ്കൂൾ
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -