ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/വാടകവീട്
വാടകവീട്
വെറും വാടകക്കാരനാണ്. എന്നോ വന്നു, ഇനി എന്നൊ ഒഴിഞ്ഞുപോകാനിരിക്കുന്നവൻ. ആ വീട്ടുടമസ്ഥ വളരെ ദയാലുവാണ്. അതുകൊണ്ട് അവിടെ അവനെപ്പോലെ ഒരുപാട് പേർ താമസിച്ചുരുന്നു . കോടിക്കണക്കിന് താമസക്കാർ.ദിനങ്ങൾ മറയു തോറും അവന് ആ വീട് തന്റെ ആണെന്ന് തോന്നിതുടങ്ങി. സ്വാർത്ഥ അവനെ മറ്റുള്ളവരെ ആട്ടിപ്പായിക്കാൻ പ്രേരിപ്പിച്ചു. ഒരു ഭ്രാന്തനെപ്പോലെ അവൻ എല്ലാത്തിനേയും നശിപ്പിച്ചു . അവൻ വീട്ടിലൊറ്റക്കായി. ഇതൊക്കെ കണ്ടിട്ടും നിസ്സഹയെപ്പോലെ ഉടമസ്ഥ നോക്കിനിന്നു. നാട്ടിലെ സൈന്യത്തിൽ പരാതി നൽകി.അവർ ആവുന്നത്ര ശ്രമിച്ചു. അവൻ ശക്തനായി കഴിഞ്ഞിരുന്നു. കാലം കഴിഞ്ഞു. അവന് ആ വീട് മതിയാവാത്തതാണ് എന്ന തോന്നി തുടങ്ങി. അവൻ വാതിലുകളെ തകർത്തു. ഭ്രാന്ത് പിടിച്ച് ഭിത്തികൾ അലങ്കോലപെടുത്തി. സഹിക്കാനാവാതെ ഉടമസ്ഥ നാട്ടിലെ പ്രമുഖ ഗുണ്ടത്തലവനുമായ്ബന്ധപ്പെട്ടു.പറ്റിയ അളെത്തന്നെ അയയ്ക്കണം.ഒരുത്തനെ അവൻെറ ചെയ്തിയിൽ നിന്ന് തന്നെ കണ്ട് പിടിച്ചു .രൂരമില്ലാത്തവൻ അവനുപിന്നിൽ വാടകക്കാരൻ ഒടിച്ച് വിട്ട കോടാനുകോടി മുഖങ്ങൾ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങി. പണ്ടത്തെപ്പോലെ തടുക്കാൻ അവന് കഴിയുന്നുണ്ടാരുന്നില്ല. പതിയെ ആ വാടകക്കാരൻ തൻെ മായികാലോകത്തിൽ നിന്നും ഉണർന്നു. ചെയ്ത് കുട്ടിയതിനെ ഒർത്ത് വിലപിക്കാൻ തുടങ്ങി. അവൻ തെറ്റ് മനസ്സിലാക്കിയെന്നറഞ്ഞ ഉടമസ്ഥ ഗുണ്ടതലവനോട് പോരാട്ടം നിർത്താൻ പറഞ്ഞു. പക്ഷെ അപ്പോഴേക്കും പരിധി കഴിഞ്ഞിരുന്നു.അരുടെയും നിയന്ത്രണത്തിനു നിൽക്കാതെ ആ രൂപമില്ലാത്തവൻ വാടകക്കാരനെ കാർന്ന് തിന്നാൻ തുടങ്ങിയിരുന്നു തനിക്ക് അഭയം തന്ന ഉടമസ്ഥയ്ക്ക് പഴയ തിനും നന്നായി ഈ വീടിനെ തിരിച്ച് കൊടുക്കണം എന്നൊരാഗ്രഹം അവനിലുണ്ടായി. വർഷങ്ങളായി പൊടിപിടിച്ച് കിടക്കുന്ന അവൻെറ പിതാമഹർ നൽകിയ സ്നേഹം , ആന്മവിശ്വാസം,പ്രയത്നം,ഒരുമ , നന്മ തുടങ്ങിയ അയുധങ്ങളാൽ അവൻ കളത്തിലിറങ്ങി. ഗംഭീരയുദ്ധം തുടങ്ങി....... തുടരുന്നു. ആ ഉടമസ്ഥയ്ക്ക്ല് പഴയ വീടിനെ തിരിച്ച് നൽകി സന്തോഷമായ ഒരു അവസാനം കാണാൻ ആ വാടകക്കാരൻ പോരാട്ടം തുടരുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |