കുഞ്ഞനുറുമ്പേ... കുഞ്ഞനുറുമ്പേ.... മഴ വന്നാൽ നീ എന്തു ചെയ്യും? മഴ വന്നാലോ മുറ്റത്തെ ചേമ്പിൻ ചോട്ടിലിരിക്കും ഞാൻ . കുഞ്ഞിക്കുരുവീ ...കുഞ്ഞിക്കുരുവീ ... മഴ വന്നാൽ നീ എന്ത് ചെയ്യും? മഴ വന്നാലോ മുറ്റത്തെ വാഴക്കയ്യിലിരിക്കും ഞാൻ. കുഞ്ഞണ്ണാനെ .... കുഞ്ഞണ്ണാനെ ... മഴ വന്നാൽ നീ എന്തു ചെയ്യും? മഴ വന്നാലോ മുറ്റത്തെ മാവിൻപൊത്തിലൊളിക്കും ഞാൻ . ഉണ്ണിക്കുട്ടാ ...ഉണ്ണിക്കുട്ടാ .... മഴ വന്നാൽ നീ എന്തു ചെയ്യും? മഴ വന്നാലോ പുതുപുത്തൻ പുള്ളിക്കുട ചൂടും ഞാൻ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത