എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/മഴ വന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ വന്നാൽ

കുഞ്ഞനുറുമ്പേ... കുഞ്ഞനുറുമ്പേ....
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ
ചേമ്പിൻ ചോട്ടിലിരിക്കും ഞാൻ .

കുഞ്ഞിക്കുരുവീ ...കുഞ്ഞിക്കുരുവീ ...
മഴ വന്നാൽ നീ എന്ത് ചെയ്യും?
മഴ വന്നാലോ മുറ്റത്തെ
വാഴക്കയ്യിലിരിക്കും ഞാൻ.

കുഞ്ഞണ്ണാനെ .... കുഞ്ഞണ്ണാനെ ...
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ
മാവിൻപൊത്തിലൊളിക്കും ഞാൻ .

ഉണ്ണിക്കുട്ടാ ...ഉണ്ണിക്കുട്ടാ ....
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ പുതുപുത്തൻ
പുള്ളിക്കുട ചൂടും ഞാൻ.

 

ഫാത്തിമ സനിയ .കെ.പി
1 A എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത