മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്നതാണ് കൊറോണ വൈറസ് .സാർസ് ,മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായത് കൊറോണ വൈറസ് ആയിരുന്നു .സമൂഹത്തിൽ നിന്നും യാത്രകളിൽ നിന്നും നാം പിന്നോട്ട് മാറിനിൽക്കുന്നതിലൂടെ കൊറോണയിൽ നിന്ന് മുക്തി നേടുവാൻ സാധിക്കും .ഇത് വൈറസ് ലോകമാണ് .വൈറസുകൾക്ക് സ്വന്തമായൊരു നിലനിൽപ്പില്ല .മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറി അതിന്റെ ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്ത് സ്വന്തം നിലനിൽപ്പിനു കാരണമാകും .ഈ രോഗത്തെ തടയുവാൻ നമുക്ക് ഒരുമിച്ചു കൈകോർക്കാം .
കോവിഡ് -19 അഥവാ കൊറോണ വൈറസ്
ശരിയായ അകലം പാലിക്കാം
മാനസികമായി അടുക്കാം