ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
വായു, ജലം തുടങ്ങിയ സങ്കേതങ്ങളിലൂടെയാണ് ഏറ്റവുമധികം രോഗങ്ങൾ പടരുന്നത്. രോഗമുള്ളയാളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം പകരാം. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയിലൂടെയും ഒരാളുടെ ശരീരത്തിലേക്ക് രോഗാണുക്കൾ പ്രവേശിക്കുകയും അയാൾ രോഗിയാവുകയും ചെയ്യാം. നമ്മുടെ ശരീരത്തിൽ ആൻറീബോഡീസ് എന്നറിയപ്പെടുന്ന സൂക്ഷ്മ ജീവികളുണ്ട്. ഒരാളുടെ ശരീരത്തിലേക്ക് രോഗാണു പ്രവേശിച്ചാൽ അത് വളരെ വേഗം പെരുകുകയും ഈ ആൻറീബോഡീസുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്യും. ആൻറീബോഡീസുകൾ രോഗാണുക്കളെ നശിപ്പിച്ചാൽ നമ്മൾ ആരോഗത്തെ അതിജീവിച്ചതായി പറയാം. എന്നാൽ രോഗാണുക്കൾ മേൽക്കൈ നേടുകയും ആൻറീബോഡീസുകളുടെ എണ്ണം കുറയുന്നതോടെ നമ്മുടെ ശരീരത്തിൻറെ സ്വാഭാവിക പ്രവർത്തനങ്ങൾ താറുമാറാകുകയും നമ്മൾ ഒരു രോഗിയായിത്തീരുകയും ചെയ്യും. ഒരാൾ ഒരു രോഗിയായാൽ താൽക്കാലികമായോ സ്ഥിരമായോ അയാളുടെ ശരീരം ക്ഷയിക്കാൻ സാദ്ധ്യതയുണ്ട്. രോഗം മൂർശ്ചിച്ചാൽ ഒരു പക്ഷെ മരണം വരെ സംഭവിക്കാം. ഒരു കുടുംബത്തിൻറേയോ നാടിൻറേയോ രാജ്യത്തിൻറേയോ എന്തിന് ലോകത്തിൻറെ തന്നെ സമ്പദ്വ്യവസ്ഥയെ തന്നെ ഒരു രോഗവ്യാപനം തകിടം മറിച്ചേക്കാം അപ്പോൾ നാടെങ്ങും പട്ടിണിയാകും. ദരിദ്രരാജ്യങ്ങളിലെയാളുകൾ പട്ടിണി മൂലം മരണപ്പെടും. പട്ടിണി പെരുകുമ്പോൾ ജനങ്ങൾ തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടാകും. ഭക്ഷണ വസ്തുക്കളും സമ്പത്തും കൊള്ളയടിക്കപ്പെടും. ജനങ്ങൾ അക്രമികളാകും. ലോകമെങ്ങും അരാജകത്വം പടരും. മനുഷ്യരാശിയുൾപ്പെടെ ജീവജാലങ്ങളുടെ നാശത്തിലേക്കായിരിക്കും ലോകം എത്തിച്ചേരുക. നമുക്ക് ഇതെങ്ങനെ തടയാനാകും? നേരത്തെ സൂചിപ്പിച്ചത് പോലെ രോഗം വരുന്നതിന് മുമ്പ് അത് വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കുകയാണ് വേണ്ടത്. അതിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. പല രീതിയിൽ രോഗ പ്രതിരോധം സാദ്ധ്യമാക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുചിത്വം. നാം ശരീരം എപ്പോഴും വൃത്തിയായി കൊണ്ട് നടക്കുക. അതുപോലെ ആഹാരം അടച്ച് സൂക്ഷിക്കുക. മാലിന്യങ്ങളിൽ ധാരാളം ബാക്ടീരിയകൾ ഉണ്ട്. അവിടെയുള്ള ഈച്ചകളും മറ്റ് ഷഡ്പദങ്ങളും നമ്മുടെ ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അണുക്കൾ ആഹാരത്തിൽ പടരുകയും ചെയ്യും. അവ ഭക്ഷിക്കുന്നതോടെ ബാക്ടീരിയകൽ നമ്മുടെ ശരീരത്തിലെത്തുകയും നാം രോഗിയായിത്തീരുകയും ചെയ്യും. മറ്റൊന്ന് രോഗിയായ ആളുമായി ആവശ്യമായ മുൻകരുതൽ എടുക്കാതെ നേരിട്ട് ഇടപഴുകാതെയിരിക്കുകയെന്നതാണ്. ഗ്ലൗസ്, മാസ്ക് എന്നിവ ധരിച്ച് നിശ്ചിത അകലം പാലിച്ച് നമുക്ക് രോഗത്തെ പ്രതിരോധിക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറച്ച് പിടിച്ചാൽ കുറെയൊക്കെ രോഗപ്രതിരോധം സാദ്ധ്യമാക്കാം. പൊതു സ്ഥലങ്ങളിൽ മല മൂത്ര വിസർജ്ജനം പാടില്ല. തുപ്പാനും പാടില്ല. രോഗാണു വ്യാപനം തടയുന്നതിൽ സുപ്രധാന കാര്യമാണിത്. മറ്റൊന്നാണ് പ്രതിരോധ മരുന്നുകൾ. ശാസ്ത്രം വളർന്ന് കൊണ്ടിരിക്കുകയാണ്. പലവിധ രോഗാണുക്കൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര ലോകം അവയെ നശിപ്പിക്കാനുള്ള വഴികളും തേടിക്കൊണ്ടിരിക്കുന്നു. വലിയരൊളവിൽ ശാസ്ത്ര ലോകം അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് നിലവിലുള്ള സാംക്രമിക രോഗങ്ങളിൽ 90% ത്തിനും പ്രതിരോധ മരുന്നുകൾ ലഭ്യമാണ്. ഒരു പ്രത്യേക രോഗത്തിനുള്ള പ്രതിരോധ മരുന്ന് വായിലൂടെയോ കുത്തിവയ്പിലൂടെയോ നമ്മുടെ ശരീരത്തിലെത്തിയാൽ ആ രോഗം ജീവിതാവസാനം വരെ ഉണാടാകാനുള്ള സാദ്ധ്യത ഇല്ലാതാകും. ഡിഫ്ത്തീരിയ, അഞ്ചാം പനി, റുബെല്ല, വില്ലൻ ചുമ, ക്ഷയം, പോളിയോ ഇവയൊക്കെ ഉദാഹരണങ്ങളാണ്. പ്രതിരോധ മരുന്ന് മനുഷ്യ ശരീരത്തിൽ ആൻറിജൻസിനെ നിക്ഷേപിക്കുന്നു. ശരീരത്തിൽ സ്വയം പ്രതിരോധം തീർക്കുന്ന ആൻറീബോഡീസിനെ ആരോഗ്യത്തോടെ നിലനിർത്തുകയെന്നതാണ് ആൻറിജൻസിൻറെ ധർമ്മം. എല്ലാത്തിനുമുപരി നാം സ്വയം രോഗപ്രതിരോധ ശേഷി കൈവരിക്കുകയെന്നതാണ്. പോഷകാഹാരങ്ങൾ കഴിച്ചും വ്യായാമം ചെയ്തും മാനസികാരോഗ്യം വർദ്ധിപ്പിച്ചും നാം നമ്മുടെ ശരീരത്തിൻറെ പ്രതിരോധ ശേഷി കൂട്ടുന്നതിൽ ശ്രദ്ധി ചെലുത്താം. ലോകം മാരകമായ കോവിഡ്19 ൻറെ കരാള ഹസ്തത്തിൻറെ പിടിയിലമർന്ന് ഭീകരമായ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച് നമുക്ക് ഒത്തോരുമിച്ച് പ്രവർത്തിക്കാം. വിവരം തേടൽ - അച്ഛൻ, അമ്മ, വിവിധ വെബ്സൈറ്റുകൾ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |